റൂണിക്ക് തുല്യം റൂണി മാത്രം!! ഡാർബി കൗണ്ടിയെ രക്ഷിക്കാൻ ആയി എവർട്ടൺ ജോലി വേണ്ടെന്ന് വെച്ചു

മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസം വെയ്ൻ റൂണിയുടെ തന്റെ ടീമുകളോടുള്ള ആത്മാർത്ഥത എല്ലാവർക്കും അറിയാവുന്നതാണ്. ആ വെയ്ൻ റൂണി ഒരിക്കൽ കൂടെ തന്റെ സ്വഭാവത്തിന്റെ മികവ് ആവർത്തിച്ചിരിക്കുകയാണ്. ഇപ്പോൾ ചാമ്പ്യൻഷിപ്പിൽ റിലഗേഷൻ സോണിൽ ഇരിക്കുന്ന ഡാർബി കൗണ്ടിയുടെ പരിശീലകൻ ആണ് വെയ്ൻ റൂണി. 12 പോയിന്റുകളോളം പിഴയായി നഷ്ടപ്പെട്ട ടീമാണ് ഡാർബി കൗണ്ടി. സാമ്പത്തിക പ്രതിസന്ധിയിൽ ആയതിനാൽ അവർക്ക് പ്രൊഫഷണൽ താരങ്ങളുടെ അഭാവം വരെ ടീമിന് ഉണ്ട്. എന്നിട്ടും ആ ടീം റൂണിയുടെ മികവിൽ പൊരുതുക ആണ്.
20220128 202801

റൂണിയുടെ ഡാർബി കൗണ്ട് ഈ സീസണിൽ ഇപ്പോൾ സെയ്ഫ് സോണിന് 8 പോയിന്റ് മാത്രം പിറകിലാണ്. റിലഗേഷൻ ഒഴിവാക്കാൻ ഡാർബിക്ക് ആയാൽ അത് ഫുട്ബോൾ ലോകം കണ്ട് ഏറ്റവും വലിയ പരിശീലക ബ്രില്യൻസിൽ ഒന്നായി മാറും. ഇത്ര കഷ്ടപ്പെടുന്ന ടീമിന്റെ ഒരേ ഒരു ഊർജ്ജം റൂണി തന്നെയാണ്. ഈ റൂണിയെ ആണ് എവർട്ടൺ പ്രീമിയർ ലീഗിലേക്ക് പരിശീലക സ്ഥാനം എന്ന ഓഫറുമായി സമീപിച്ചത്. റൂണിയുടെ ഇഷ്ട ക്ലബാണ് എവർട്ടൺ. റൂണിയുടെ ജന്മനാട്ടിലെ ക്ലബ്. റൂണി വളർന്നു വന്ന ക്ലബ്. എന്നിട്ടും റൂണി ആ ഓഫർ നിരസിച്ചു.

തനിക്ക് എവർട്ടൺ ഓഫർ തന്നു. തനിക്ക് പ്രീമിയർ ലീഗിൽ പരിശീലിപ്പിക്കാൻ കഴിയും എന്ന് വിശ്വാസമുണ്ട്. എവർട്ടൺ പരിശീലകൻ ആവുക എന്നത് വലിയ കാര്യവുമാണ്‌. എന്നാൽ ഇപ്പോൾ ഡാർബിയിൽ തനിക്ക് ഒരു ദൗത്യമുണ്ട്‌. അതിൽ നിന്ന് പിന്മാറി വരാൻ താൻ തയ്യാറല്ല എന്ന് റൂണി പറഞ്ഞു.