ന്യൂസിലാണ്ടിനെതിരെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം പുറത്തെടുത്ത രോഹിത് ശര്‍മ്മ മാര്‍ട്ടിന്‍ ഗുപ്ടിലിനെ മറികടന്ന് ഈ ഫോര്‍മാറ്റില്‍ ഏറ്റവും അധികം അന്താരാഷ്ട്ര റണ്‍സ് നേടുന്ന താരം എന്ന ബഹുമതി സ്വന്തമാക്കി. ന്യൂസിലാണ്ടിനെതിരെയുള്ള രണ്ടാം ടി20 മത്സരത്തിനിടെ 159 റണ്‍സ് വിജയ ലക്ഷ്യം തേടി ബാറ്റിംഗിനു ഇറങ്ങിയ രോഹിത് തന്റെ അര്‍ദ്ധ ശതകം തികയ്ക്കുന്നതിനിടെയാണ് ഈ നേട്ടം കുറിച്ചത്. 28 പന്തില്‍ നിന്നാണ് രോഹിത് തന്റെ അര്‍ദ്ധ ശതകം തികച്ചത്. താരം നേരിട്ട അടുത്ത പന്തില്‍ പുറത്തായപ്പോള്‍ 2288 റണ്‍സാണ് രോഹിതിന്റെ പേരിലുള്ള ടി20 റണ്‍സ്.
പരിക്കേറ്റ മാര്‍ട്ടിന്‍ ഗുപ്ടില്‍ ഇന്ത്യയ്ക്കെതിരെ കളിക്കുന്നില്ല എന്നതും രോഹിത്തിനു അനുകൂലമാക്കി മാറ്റിയിട്ടുണ്ട്. 2272 റണ്‍സാണ് മാര്‍ട്ടിന്‍ ഗുപ്ടില്‍ നേടിയിട്ടുള്ളത്. ഷൊയ്ബ് മാലിക് 2263 റണ്‍സുമായി മൂന്നാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ ഇന്ത്യയുടെ സ്ഥിരം നായകന്‍ വിരാട് കോഹ്‍ലിയാണ് 2167 റണ്‍സോടെ നാലാം സ്ഥാനത്ത്. വിരാടിനു ടി20 പരമ്പരയില്‍ ഇന്ത്യ വിശ്രമം നല്‍കുകയായിരുന്നു. 2140 റണ്‍സ് നേടിയ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ബ്രണ്ടന്‍ മക്കല്ലമാണ് പട്ടികയിലെ അഞ്ചാമന്‍.