കോഴിക്കോട് ബീച്ചിൽ പ്രതീക്ഷയുടെ ആകാശ ദീപമുയർത്താൻ കാലിക്കറ്റ് ഹാഫ് മാരത്തോൺ

- Advertisement -

കാലിക്കറ്റ് ഹാഫ് മാരത്തോണിന്റെ ഭാഗമായി കോഴിക്കോട് ബീച്ചിൽ പ്രതീക്ഷയുടെ ആകാശദീപമുയർത്തും. ഇന്ന് വൈകിട്ട് 7.30 മുതൽ 9 മണിവരെയാണ് കോഴിക്കോട് ബീച്ചിൽ ആകാശ ദീപം തെളിയിക്കുന്നത്. കേരളത്തിന്റെ ഒത്തൊരുമയെന്ന സന്ദേശവുമായി ഇന്ത്യൻ ഇൻസ്റ്റിട്യൂട്ട് ഓഫ് മാനേജ്‌മെന്റ് കോഴിക്കോടിന്റെ(IIMK) ആഭിമുഖ്യത്തിൽ ഫെബ്രുവരി 24 നടത്തുന്ന കാലിക്കറ്റ് ഹാഫ് മാരത്തോണിന്റെ ഭാഗമായിട്ടാണ് ഈ പ്രോഗ്രാം സംഘടിപ്പിച്ചത്.

പ്രളയ ദുരിതത്തെയും നിപ്പ ബാധയെയും അതിജീവിച്ച കേരള ജനതയുടെ ഒത്തോരുമയെ ആഘോഷിക്കുകയാണ് കാലിക്കറ്റ് മാരത്തോൺ.  കാലിക്കറ്റ് മാരത്തോണിൽ 21-km ഹാഫ്-മാരത്തോണും 10-km മിനി-മാരത്തോണും മത്സരയിനമായും പൊതുജനങ്ങൾക്കായി 3-km വരുന്ന ഡ്രീം റൺ മത്സരേതരയിനമായിട്ടുണ്ട്. കോഴിക്കോട് ബീച്ചിൽ പുലർച്ചെ അഞ്ചരയ്ക്ക് ആരംഭിക്കുന്ന മാരത്തോൺ നഗരത്തിന്റെ പ്രധാന ഭാഗങ്ങളിൽ കൂടെ കടന്നു പോകും. മാരത്തോണിന്റെ സമ്മാനത്തുക നാലര ലക്ഷമാണ്.

Advertisement