രോഹിത് ശര്‍മ്മയും കെഎല്‍ രാഹുലും കത്തിക്കയറിയപ്പോള്‍ വാങ്കഡേയില്‍ നിര്‍ണ്ണായകമായ മൂന്നാം T20യിൽ പടുകൂറ്റന്‍ സ്കോര്‍ നേടി ഇന്ത്യ. രോഹിത് ശര്‍മ്മയും കെഎല്‍ രാഹുലും നല്‍കിയ മികച്ച തുടക്കത്തിന് ശേഷം ഇടയ്ക്ക് ഇന്ത്യന്‍ ബാറ്റിംഗിന് താളം തെറ്റിയെങ്കിലും അവസാന ഓവറുകളില്‍ വിരാട് കോഹ്‍ലിയുടെ തീപ്പൊരു ബാറ്റിംഗാണ് ഇന്ത്യയെ വലിയ സ്കോറിലേക്ക് നയിച്ചത്. 20 ഓവറില്‍ ഇന്ത്യ 3 വിക്കറ്റ് നഷ്ടത്തില്‍ 240 റണ്‍സാണ് നേടിയത്.
ഓവറിനുള്ളില്‍ തന്നെ ഓപ്പണര്‍മാര്‍ ഇന്ത്യയുടെ സ്കോര്‍ 100 കടത്തുകയായിരുന്നു. 23 പന്തില്‍ രോഹിത് ശര്‍മ്മ തന്റെ അര്‍ദ്ധ ശതകം നേടിയപ്പോള്‍ കെഎല്‍ രാഹുല്‍ 29 പന്തില്‍ നിന്ന് 50 റണ്‍സ് നേടി.
സ്കോര്‍ 135ല്‍ നില്‍ക്കെ രോഹിത് ശര്‍മ്മയെയാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. 34 പന്തില്‍ നിന്ന് 6 ഫോറും 5 സിക്സും സഹിതം 71 റണ്‍സാണ് രോഹിത് നേടിയത്. കെസ്രിക് വില്യംസിനാണ് വിക്കറ്റ്. വണ്‍ ഡൗണായി ഇറങ്ങിയ ഋഷഭ് പന്തിനെ പൂജ്യത്തിന് പൊള്ളാര്‍ഡ് പുറത്താക്കിയതോടെ ഇന്ത്യയുടെ സ്കോറിംഗ് വേഗത കുറയുകയായിരുന്നു.

രോഹിത് പുറത്തായ ശേഷം താളം തെറ്റിയ ഇന്ത്യയ്ക്ക് ഒരു പരിധി വരെ ആശ്വാസമായത് വിരാട് കോഹ്‍ലിയുടെ ബാറ്റിംഗായിരുന്നു. കെഎല്‍ രാഹുലുമായി ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 95 റണ്‍സാണ് വിരാട് കോഹ്‍ലി നേടിയത്. അവസാന ഓവറുകളില്‍ കോഹ‍്‍ലി കത്തിക്കയറിയപ്പോള്‍ ഇന്ത്യ വമ്പന്‍ സ്കോര്‍ നേടുകയായിരുന്നു.
56 പന്തില്‍ നിന്ന് 91 റണ്‍സ് നേടി കെഎല്‍ രാഹുല്‍ അവസാന ഓവറില്‍ ഷെല്‍ഡണ്‍ കോട്രെല്ലിന് വിക്കറ്റ് നല്‍കി മടങ്ങുകയായിരുന്നു. 9 ഫോറും 4 സിക്സുമാണ് താരം നേടിയത്. വിരാട് കോഹ്‍ലി 7 സിക്സ് അടക്കം 29 പന്തില്‍ നിന്ന് 70 റണ്‍സ് നേടി പുറത്താകാതെ നിന്നു.