ഒഗ്ബെചെ രണ്ടാഴ്ചയോളം പുറത്ത്, കേരള ബ്ലാസ്റ്റേഴ്സിന് വീണ്ടും തിരിച്ചടി

- Advertisement -

കേരള ബ്ലാസ്റ്റേഴ്സിനെ പരിക്ക് വേട്ടയാടുന്നത് തുടരുകയാണ്‌‌. കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ ഒഗ്ബെചെയാണ് പുതുതായി പരിക്കിന്റെ പിടിയിൽ ആയിരിക്കുന്നത്‌. കഴിഞ്ഞ മത്സരത്തിൽ പരിക്ക് കാരണം കളിക്കാതിരുന്ന ഒഗ്ബെചെ തിരിച്ചെത്താൻ വൈകും എന്നാണ് കേരള ബ്ലാസ്റ്റേഴ്സ് ക്യാമ്പിൽ നിന്നുള്ള വിവരങ്ങൾ. രണ്ടാഴ്ചയോളമാകും ഒഗ്ബെചെ പുറത്തിരിക്കുക.

മരിയോ ആർക്കസ് പരിക്ക് മാറി വരുന്നു എന്ന ആശ്വാസത്തിൽ ആയിരുന്ന കേരള ബ്ലാസ്റ്റേഴ്സിന് ഈ പുതിയ പരിക്കിന്റെ വാർത്ത വീണ്ടും നിരാശ നൽകും. കേരള ബ്ലാസ്റ്റേഴ്സിന്റെ ജംഷദ്പൂരിനെതിരായ മത്സരവും ചെന്നൈയിന് എതിരായ മത്സരവും ഒഗ്ബെചെയ്ക്ക് നഷ്ടമാകും. ഇനി ഡിസംബർ 28ആം തീയതി കൊച്ചിയിൽ വെച്ച് നടക്കുന്ന നോർത്ത് ഈസ്റ്റിനെതിരായ മത്സരത്തിൽ ആകും ഒഗ്ബെചെ തിരിച്ചെത്തുക.

Advertisement