പത്തു പേരുമായി പൊരുതി ഒഡീഷയ്ക്ക് വിജയം

- Advertisement -

ഐ എസ് എല്ലിൽ ഇന്ന് നടന്ന മത്സരത്തിൽ ഒഡീഷയ്ക്ക് വിജയം. ഇന്ന് പൂനെയിൽ നടന്ന മത്സരത്തിൽ ഹൈദരബാദ് എഫ് സിയെ ആണ് ഒഡീഷ എഫ് സിയെ പരാജയപ്പെടുത്തിയത്. രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് ഒഡീഷ വിജയിച്ച മത്സരത്തിന്റെ അവസാന 25 മിനുട്ടുകളോളം പത്തു പേരുമായാണ് ഒഡീഷ കളിച്ചത്. ഒഡീഷയുടെ ആദ്യ ഹോം വിജയം കൂടിയാണിത്.

മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ഒഡീഷ മുന്നേറിയിരുന്നു. ആദ്യ പകുതിയിൽ രണ്ട് ഗോളുകൾക്ക് ഒഡീഷ മുന്നിൽ എത്തി. സെൽഗാഡോയും സിസ്കോ ഹെർണാണ്ടസുമായിരുന്നു ആദയ് രണ്ടു ഗോളുകൾ നേടിയത്. എന്നാൽ രണ്ടാം പകുതിയിൽ 65ആം മിനുട്ടിൽ വിനീത് റായിയെ ഒഡീഷയ്ക്ക് ചുവപ്പ് കാരണം നഷ്ടമായി. വിനീത് റായിയുടെ ഹാൻഡ്ബാളിന് കിട്ടിയ പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ച് കൊണ്ട് ഹൈദരബാദ് കളിയിലേക്ക് തിരികെ വന്നു.

ബോബോ ആയിരുന്നു പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ചത്. പക്ഷെ 70ആം മിനുട്ടിൽ വേറൊരി പെനാൾട്ടി ഒഡീഷയയുടെ രണ്ട് ഗോൾ ലീഡ് പുനസ്താപിച്ചു. പെരെസ് ആണ് പെനാൽറ്റി ലക്ഷ്യത്തിൽ എത്തിച്ചത്. 89ആം മിനുട്ടിൽ രോഹിത് കുമാറിലൂടെ ഒരു ഗോൾ കൂടെ മടക്കിയെങ്കിലും പരാജയം ഒഴിവാക്കാൻ ഹൈദരബാദിനായില്ല. ഇത് ഒഡീഷയുടെ സീസണിലെ രണ്ടാം വിജയം മാത്രമാണിത്.

Advertisement