ഏവരും കാത്തിരിക്കുന്ന മത്സരം, പെര്‍ത്തിലെ ഇന്ത്യ – ദക്ഷിണാഫ്രിക്ക പോരിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത് രോഹിത്

ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ഗ്രൂപ്പ് 2ലെ സൂപ്പര്‍ 12 മത്സരത്തിൽ ടോസ് നേടി രോഹിത് ശര്‍മ്മ ബാറ്റിംഗ് തിരഞ്ഞെടുത്തു . ഗ്രൂപ്പിൽ അപരാജിതരായി തുടരുന്ന ടീമാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും. ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യ മത്സരത്തിൽ മഴ കാരണം പോയിന്റ് പങ്ക് വയ്ക്കേണ്ടി വന്നപ്പോള്‍ ബംഗ്ലാദേശിനെ തകര്‍ത്തെറിഞ്ഞാണ് ടീം ഇന്ത്യയ്ക്കെതിരെ പോരാട്ടത്തിനൊരുങ്ങുന്നത്.

അതേ സമയം ചിരകാല വൈരികളായ പാക്കിസ്ഥാനെ ത്രില്ലറിൽ മറികടന്നെത്തിയ ഇന്ത്യയ്ക്ക് നെതര്‍ലാണ്ട്സിനെതിരെ കാര്യങ്ങള്‍ എളുപ്പമായിരുന്നു. ഇന്ന് വിജയിക്കുന്ന ടീം ഗ്രൂപ്പ് ചാമ്പ്യന്മാരായി സെമിയിൽ കടക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതേ സമയം ദക്ഷിണാഫ്രിക്ക ജയിച്ചാൽ പാക്കിസ്ഥാന്റെ ലോകകപ്പ് സാധ്യതകള്‍ പ്രയാസത്തിലാകും.

ഇന്ത്യന്‍ ടീമിൽ അക്സര്‍ പട്ടേലിന് പകരം ദീപക് ഹൂഡ എത്തുമ്പോള്‍ ദക്ഷിണാഫ്രിക്കന്‍ നിരയിൽ തബ്രൈസ് ഷംസിയ്ക്ക് പകരം ലുംഗിസാനി എന്‍ഗിഡി വരുന്നു.

ഇന്ത്യ: Rohit Sharma(c), KL Rahul, Virat Kohli, Suryakumar Yadav, Deepak Hooda, Hardik Pandya, Dinesh Karthik(w), Ravichandran Ashwin, Bhuvneshwar Kumar, Mohammed Shami, Arshdeep Singh

ദക്ഷിണാഫ്രിക്ക: Quinton de Kock(w), Temba Bavuma(c), Rilee Rossouw, Aiden Markram, David Miller, Tristan Stubbs, Wayne Parnell, Keshav Maharaj, Kagiso Rabada, Lungi Ngidi, Anrich Nortje