തുടര്‍ച്ചയായ മൂന്ന് ടി20 ഇന്നിംഗ്സുകളില്‍ ശതകങ്ങള്‍ നേടുന്ന ഏക താരമെന്ന റെക്കോര്‍ഡ് കൈവിട്ട് റീസ ഹെന്‍ഡ്രിക്സ്. എംസാന്‍സി സൂപ്പര്‍ ലീഗിലാണ് ഈ റെക്കോര്‍ഡിനു 21 റണ്‍സ് അകലെയെത്തി റീസ പുറത്തായത്. 48 പന്തില്‍ നിന്ന് 79 റണ്‍സാണ് റീസ ജോസി സ്റ്റാര്‍സിനു വേണ്ടി കേപ് ടൗണ്‍ ബ്ലിറ്റ്സിനെതിരെ നേടിയത്. ആറ് സിക്സും അഞ്ച് ബൗണ്ടറിയും അടക്കമായിരുന്നു ഈ വെടിക്കെട്ട് പ്രകടനം.
കഴിഞ്ഞ മത്സരങ്ങളില്‍ നെല്‍സണ്‍ മണ്ടേല ബേ ജയന്റ്സിനെതിരെയും ഡര്ബന് ഹീറ്റിനെതിരെയും റീസ ഹെന്‍ഡ്രിക്സ് ശതകങ്ങള്‍ നേടിയിരുന്നു. ബേ ജയന്റ്സിനെതിരെ 62 പന്തില്‍ നിന്ന് 10 ബൗണ്ടറിയും 5 സിക്സും സഹിതം 108 റണ്‍സ് നേടിയാണ് താരം പുറത്താകാതെ നിന്നത്. ഡര്ബന് ഹീറ്റിനെതിരെ 51 പന്തില്‍ നിന്ന് 104 റണ്‍സ് നേടി താരം പുറത്താകാതെ നിന്നു. അന്നത്തെ ഇന്നിംഗ്സില്‍ 9 ബൗണ്ടറിയും 6 സിക്സും അടങ്ങിയിരുന്നു.
തുടര്‍ച്ചയായ ടി20 ഇന്നിംഗ്സുകളില്‍ 2 ശതകങ്ങള്‍ നേടിയ ഏഴ് താരങ്ങളാണ് ക്രിക്കറ്റ് ലോകത്തുള്ളത്. മൂന്ന് ശതകം നേടിയ താരമെന്ന ഖ്യാതിയാണ് താരത്തിനു കൈവിട്ട് പോയത്. ഡേവിഡ് വാര്‍ണര്‍, ഉന്മുക്ത് ചന്ദ്, മൈക്കല്‍ ക്ലിംഗര്‍, കെവിന് പീറ്റേര്സണ്, മാര്‍ക്കോ മാരൈസ്, റീസ ഹെന്‍ഡ്രിക്സ് എന്നിവരാണ് തുടര്‍ച്ചയായ ശതക നേട്ടത്തിനു അര്‍ഹര്‍.