സീരി എയിലെ മികച്ച പരിശീലകനായി അല്ലെഗ്രി

- Advertisement -

സീരി എയിലെ മികച്ച പരിശീലകനായി യുവന്റസ് പരിശീലകൻ അല്ലെഗ്രി തിരഞ്ഞെടുക്കപ്പെട്ടു. 2017-18, വർഷത്തെ മികച്ച പരിലസിലാക്കാനായുള്ള അവാർഡ് ആണ് മാക്സിമിലിയാനോ അല്ലെഗ്രി സ്വന്തമാക്കിയത്. സീരി എ യും കോപ്പ ഇറ്റാലിയയും സ്വന്തമാക്കി ഡൊമെസ്റ്റിക്ക് ഡബിൾ നേടിയതാണ് അല്ലെഗ്രിയെ ഈ നേട്ടത്തിന് പ്രാപ്തനാക്കിയത്.

തുടർച്ചയായ നാലാം ഡൊമെസ്റ്റിക്ക് ഡബിൾ നേടിയ അല്ലെഗ്രി യൂറോപ്പിലെ ടോപ്പ് ലീഗുകളിൽ ഈ നേട്ടം കൈവരിച്ച പരിശീലകൻ കൂടിയായി മാറി. മിലാന്റെ പരിശീലകനായിരുന്ന അല്ലെഗ്രി അന്റോണിയോ കൊണ്ടെയുടെ പകരക്കാരനായി 2014 ലാണ് യുവന്റസിൽ എത്തുന്നത്. രണ്ടു തവണ യുവന്റസിനെ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എത്തിക്കാനും അല്ലെഗ്രിക്ക് സാധിച്ചിട്ടുണ്ട്.

Advertisement