എൽ ക്ലാസിക്കോ റയൽ മാഡ്രിഡിന് സ്വന്തം, ലാ ലീഗയിൽ ഒന്നാമത്

Jyotish

എൽ ക്ലാസിക്കോ സ്വന്തമാക്കി റയൽ മാഡ്രിഡ്. ഏറെക്കാലത്തിന് ശേഷം സാന്റിയഗോ ബേർണബ്യൂവിൽ ഏകപക്ഷീയമായി ബാഴ്സലോണയെ പരാജയപ്പെടുത്താൻ റയലിന് സാധിച്ചു. എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു റയലിന്റെ ജയം. രണ്ടാം പകുതിയിൽ പിറന്ന വിനീഷ്യസിന്റെയും മാരിയാനോ ഡയാസിന്റെയും ഗോളുകളാണ് റയലിന് ജയം നൽകിയത്.

7 മത്സരങ്ങളായി വിജയമില്ലാതിരുന്ന സിദാനും സംഘത്തിനും എൽ ക്ലാസിക്കോ ജയം തുണയായി. ഇന്നത്തെ ജയം ലാ ലീഗയിൽ ഒരു പോയന്റിന്റെ ലിഡ് നേടി ഒന്നാം സ്ഥാനത്തെതാൻ റയലിനെ സഹായിച്ചു. ക്യാമ്പ് നൗവിൽ ഗോൾ രഹിതമായിരുന്ന ക്ലാസിക്കോ ആവേശഭരിതമാക്കാൻ ടെർ സ്റ്റെയ്ഗന്റെയും കോർതോയുടേയും മികച്ച സേവുകൾക്ക് സാധിച്ചു. റയൽ തുടക്കത്തിൽ അക്രമിച്ച് തുടങ്ങിയെങ്കിലും സെറ്റ്യൻ അവകാശപ്പെട്ടപോലെ മെസ്സിയും സംഘവും കളി പൊസ്ഷനിലൂടെ തങ്ങളുടെ വരുതിയിലാക്കിയിരുന്നു. ഏറെ നേരത്തെ ശ്രമത്തിനൊടുവിൽ 71 ആം മിനുട്ടിലാണ് വിനീഷ്യസ് ഗോളടിക്കുന്നത്. പകരക്കാരനായി ഇറങ്ങിയതിന് പിന്നാലെ തന്നെ ഗോളടിച്ച് ബാഴ്സലോണയെ ഞെട്ടിക്കുകയയിരുന്നു മരിയനോ.