സീരി എയിൽ ത്രില്ലറിൽ 4-3 ന്റെ ജയവും ആയി റോമ

- Advertisement -

സീരി എയിൽ ത്രില്ലർ മത്സരത്തിൽ കാഗിലാരിയെ മൂന്നിനെതിരെ നാലു ഗോളുകൾക്ക് തോൽപ്പിച്ചു എ. എസ് റോമ. മത്സരജയത്തോടെ അവർ ലീഗിൽ അഞ്ചാം സ്ഥാനത്ത് തന്നെ തുടരും. പരാജയപ്പെട്ടു എങ്കിലും കാഗിലാരി ലീഗിൽ 11 മത് തുടരും. 28 മിനിറ്റിൽ ജോ പെഡ്രോയിലൂടെ ആതിഥേയർ ആണ് ആദ്യം മുന്നിൽ എത്തിയത്. എന്നാൽ തൊട്ടടുത്ത നിമിഷം നിക്കോള കാലിഞ്ചിലൂടെ റോമ സമനില പിടിച്ചു. തുടർന്ന് 41 മിനിറ്റിൽ മിക്കിത്യാരന്റെ പാസിൽ താരം തന്നെ റോമക്ക് ലീഡ് നൽകി.

തുടർന്ന് രണ്ടാം പകുതിയിൽ ജസ്റ്റിൻ ക്ലേവർട്ടിലൂടെ റോമ തങ്ങളുടെ ലീഡ് ഉയർത്തി. എന്നാൽ 75 മിനിറ്റിൽ ഗാസ്റ്റാൻ പെരേരയിലൂടെ ആതിഥേയർ വീണ്ടും ഒരു ഗോൾ മടക്കി. എന്നാൽ 81 മിനിറ്റിൽ കോറലോവിന്റെ ഫ്രീകിക്കിന്‌ തല വച്ച മിക്കിത്യാരൻ റോമക്ക് നാലാം ഗോളും ജയവും ഉറപ്പിച്ചു. 89 മിനിറ്റിൽ ലഭിച്ച പെനാൽട്ടി ജോ പെഡ്രോ കളഞ്ഞു എങ്കിലും റീ ബൗണ്ടിൽ താരം ഗോൾ കണ്ടത്തി. തുടർന്ന് ഗോൾ നേടാൻ ആതിഥേയർ ശ്രമം നടത്തി എങ്കിലും റോമ വിട്ട് കൊടുക്കാൻ തയ്യാറായില്ല.

Advertisement