ലാലിഗയിലെ അപരാജിത കുതിപ്പ് തുടർന്ന് റയൽ മാഡ്രിഡ്. ഇന്ന് എവേ മത്സരത്തിൽ എൽചെയെയും റയൽ മാഡ്രിഡ് പരാജയപ്പെടുത്തി. എതിരില്ലാത്ത മൂന്നു ഗോളിനായിരുന്നു റയൽ മാഡ്രിഡിന്റെ ഇന്നത്തെ വിജയം. ഇന്ന് ആദ്യ പകുതിയിൽ തന്നെ മൂന്ന് തവണ റയൽ മാഡ്രിഡ് വല കുലുക്കിയിരുന്നു. എന്നാൽ ആദ്യ പകുതിയിലെ ബെൻസീമയുടെയും അലാബയുടെയും ഗോളുകൾ നിഷേധിക്കപ്പെട്ടു.
11ആം മിനുട്ടിൽ ഫെഡെ വെല്വെർദെ ആണ് റയൽ മാഡ്രിഡിന് ലീഡ് നൽകിയ ഗോൾ വന്നത്. തന്റെ വീക്ക് ഫൂട്ട് കൊണ്ട് നേടിയ ഒരു കിടിലൻ ട്രിവേല ഗോളിലൂടെ ആണ് വാല്വെർദെ റയലിനെ മുന്നിൽ എത്തിച്ചത്. സീസണിലെ വാല്വെർദെയുടെ ആറാം ഗോളായിരുന്നു ഇത്.
രണ്ടാം പകുതിയിൽ ബെൻസീമയിലൂടെ രണ്ടാം ഗോൾ കൂടെ വന്നതോടെ റയലിന്റെ വിജയം ഉറപ്പായി. റോഡ്രിഗോയുടെ ബാക്ക് ഹീൽ പാസിൽ നിന്നായിരുന്നു ബെൻസീമയുടെ ഫിനിഷ്. അവസനാം അസെൻസിയോയും റയലിനായി ഗോൾ നേടി.
ഈ ജയത്തോടെ റയൽ മാഡ്രിഡ് 10 മത്സരങ്ങളിൽ നിന്ന് 28 പോയിന്റുമായി ഒന്നാമത് നിൽക്കുകയാണ്. ബാഴ്സലോണയെക്കാൾ 6 പോയിന്റ് മുന്നിലാണ് റയൽ ഇപ്പോൾ.