ലിവർപൂൾ ഈസ് ബാക്ക്, തുടർച്ചയായ മൂന്നാം വിജയം

Picsart 22 10 20 02 03 27 645

ഈ സീസണിൽ ആദ്യമായി ലിവർപൂൾ തുടർച്ചയായി മൂന്ന് വിജയം നേടി‌. ഇന്ന് ആൻഫീൽഡിൽ വെച്ച് വെസ്റ്റ് ഹാമിനെ നേരിട്ട ലിവർപൂൾ എതിരില്ലാത്ത ഒരു ഗോളിനാണ് വിജയിച്ചത്. അലിസന്റെ ഒരു പെനാൾട്ടി സേവും ഇന്ന് ലിവർപൂൾ മൂന്ന് പോയിന്റ് നേടാൻ കാരണമായി. ആദ്യ പകുതിയിൽ 22ആം മിനുട്ടിൽ ആയിരുന്നു ലിവർപൂളിന്റെ വിജയ ഗോളായി മാറിയ ഗോൾ വന്നത്.

ലിവർപൂൾ 020355

സിമികാസിന്റെ ക്രോസിൽ നിന്ന് ഒരു ഹെഡറിലൂടെ നൂനിയസ് അണ് ലിവർപൂളിനെ മുന്നിൽ എത്തിച്ചത്. ആദ്യ പകുതിയിൽ തന്നെ ഒരു പെനാൾട്ടിയിലൂടെ കളിയിലേക്ക് തിരികെ വരാൻ വെസ്റ്റ് ഹാമിന് അവസരം പെനാൾട്ടിയിലൂടെ ലഭിച്ചു. പക്ഷെ ബോവൻ എടുത്ത പെനാൾട്ടി അലിസൺ തടഞ്ഞ് ലിവർപൂളിനെ രക്ഷിച്ചു.

10 മത്സരങ്ങാലിൽ നിന്ന് 16 പോയിന്റുമായി ഏഴാം സ്ഥാനത്താണ് ലിവർപൂൾ ഉള്ളത്.