അഞ്ചാം തോൽവിയേറ്റ് വാങ്ങി ആര്‍സിബി, മലയാളി താരം ആശ ശോഭനയ്ക്ക് രണ്ട് വിക്കറ്റ്

Sports Correspondent

തോൽവിയിൽ നിന്ന് രക്ഷയില്ലാതെ ആര്‍സിബി വനിതകള്‍. ഇന്ന് വനിത പ്രീമിയര്‍ ലീഗിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ 150/4 എന്ന സ്കോര്‍ നേടിയെങ്കിലും ഡൽഹി 2പന്ത് ബാക്കി നിൽക്കെ വിജയം നേടുകയായിരുന്നു. 4 വിക്കറ്റുകളാണ് ഡൽഹിയ്ക്ക് നഷ്ടമായത്.

Delhicapitals

എൽസെ പെറി പുറത്താകാതെ 67 റൺസും റിച്ച ഘോഷ് 16 പന്തിൽ 37 റൺസും നേടിയപ്പോള്‍ ആര്‍സിബി 150 റൺസ് നേടുകയായിരുന്നു. സോഫി ഡിവൈന്‍ 21 റൺസ് നേടി. ഡൽഹിയ്ക്കായി ശിഖ പാണ്ടേ മൂന്ന് വിക്കറ്റ് നേടി.

15 പന്തിൽ പുറത്താകാതെ 29 റൺസ് നേടിയ ജെസ്സ് ജോന്നാസന്‍ ആണ് ഡൽഹിയുടെ വിജയം ഒരുക്കിയത്. അലിസ് കാപ്സേ(38), ജെമീമ റോഡ്രിഗസ്(32), മരിസാന്നേ കാപ്(32*) എന്നിവരും നിര്‍ണ്ണായക പ്രകടനം പുറത്തെടുത്തുവെങ്കിലും 109/4 എന്ന നിലയിൽ നിന്ന് വിജയത്തിലേക്ക് ഡൽഹിയെ നയിച്ചത് കാപ് – ജോന്നാസ്സന്‍ കൂട്ടുകെട്ടായിരുന്നു.

മലയാളി താരം ആശ ശോഭന ആര്‍സിബിയ്ക്കായി രണ്ട് വിക്കറ്റ് നേടി.