കേരള പ്രീമിയർ ലീഗ്: ആദ്യ സെമിയിൽ കേരള യുണൈറ്റഡിന് വലിയ വിജയം

Newsroom

Updated on:

Picsart 23 03 13 22 53 59 381
Download the Fanport app now!
Appstore Badge
Google Play Badge 1

കേരള പ്രീമിയർ ലീഗ് സെമി ഫൈനലിന്റെ ആദ്യ പാദത്തിൽ കേരള യുണൈറ്റഡിന് വിജയം. വയനാട് നടന്ന സെമി ഫൈനലിൽ കേരള യുണൈറ്റഡ് എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് വയനാട് യുണൈറ്റഡിനെതിരെ വിജയിച്ചത്. ഇന്ന് ആദ്യ പകുതിയിൽ പതിമൂന്നാം മിനുട്ടിൽ തന്നെ കേരള യുണൈറ്റഡ് ലീഡ് എടുത്തു. എസെകിൽ ഒറോ ആണ് ആദ്യ ഗോൾ നേടിയത്. രണ്ടാം പകുതിയിൽ 72ആം മിനുട്ടിൽ മനോജിലൂടെ കേരള യുണൈറ്റഡ് ലീഡ് ഇരട്ടിയാക്കി.

കേരള 23 03 13 22 53 39 198

മത്സരത്തിന്റെ ഇഞ്ച്വറി ടൈമിൽ വാൻലാൽമൽസ്വാമയിലൂടെ മൂന്നാം ഗോൾ കൂടെ സ്കോർ ചെയ്ത് കേരള യുണൈറ്റഡ് വിജയം ഉറപ്പിച്ചു. മാർച്ച് 15നാണ് രണ്ടാം പാദ സെമി നടക്കുക. നാളെ രണ്ടാം സെമിയുടെ ആദ്യ പാാദത്തിൽ ഗോകുലം കേരള കോവളം എഫ് സിയെ നേരിടും.