അത് അത്യപൂര്‍വ്വമായ കാഴ്ച, പാക് ആരാധകര്‍ ഇന്ത്യയെ പിന്തുണയ്ക്കുന്നതിനെക്കുറിച്ച് കോഹ്‍ലി

ഇന്നലെ അഫ്ഗാനിസ്ഥാനെതിരെ പാക്കിസ്ഥാന്‍ വിജയം കുറിച്ചതോടെ ഇന്നത്തെ മത്സരഫലം പാക്കിസ്ഥാന് ഏറെ നിര്‍ണ്ണായകമായി മാറിയിട്ടുണ്ട്. ഇന്ത്യന്‍ വിജയത്തിനായി ക്രിക്കറ്റ് ചരിത്രത്തില്‍ തന്നെ ഇതാദ്യമായാവും പാക് ആരാധകര്‍ കാത്തിരിക്കുന്നത്. ഇന്നലെ റമീസ് രാജ ഒരു വീഡിയോ പങ്കുവെച്ചതില്‍ പാക് ആരാധകര്‍ ഇന്ത്യന്‍ ടീമിനെ ഈ മത്സരത്തില്‍ പിന്തുണയ്ക്കുന്നു എന്ന് പറയുന്നത് കാണാമായിരുന്നു. സമാനമായ ഒട്ടനവധി വീഡിയോ സോഷ്യല്‍ മീഡിയയിലും പ്രചരിക്കുന്നുണ്ട്.

അതിനെക്കുറിച്ച് ഇന്ന് ടോസ് സമയത്ത് വിരാട് കോഹ്‍ലിയും പറഞ്ഞിരുന്നു. ചിരിച്ച് കൊണ്ടാണ് കോഹ്‍ലി ഇക്കാര്യത്തെ പരാമര്‍ശിച്ചത്. പാക് ആരാധകര്‍ ഇന്ത്യന്‍ വിജയത്തിനായി ആഗ്രഹിക്കുന്നത് ചരിത്രത്തില്‍ ആദ്യമായിട്ടായിരിക്കുമെന്നാണ് ഇന്ത്യന്‍ നായകന്‍ പറഞ്ഞത്.

Previous articleതിമോത്തി വിയ പിഎസ് ജി വിട്ടു, പക്ഷെ ഫ്രഞ്ച് ലീഗിൽ തുടരും
Next articleഇംഗ്ലണ്ട് ഓപ്പണര്‍മാരുടെ സംഹാര താണ്ഡവത്തിന് ശേഷം ബെന്‍ സ്റ്റോക്സിന്റെ വെടിക്കെട്ട് , ഷമിയ്ക്ക് അഞ്ച് വിക്കറ്റ്