രഞ്ജി ട്രോഫി കേരള സാധ്യത ടീമിൽ ശ്രീശാന്തും, രഞ്ജി ടീമിൽ തിരികെയെത്തുന്നത് 9 വർഷങ്ങൾക്ക് ശേഷം

Newsroom

അടുത്ത മാസം നടക്കുന്ന രഞ്ജി ട്രോഫിക്കായുള്ള സാധ്യത ടീം കേരളം പ്രഖ്യാപിച്ചു. 24 അംഗ ടീമിനെ ആണ് കെ സി എ പ്രഖ്യാപിച്ചിരിക്കുന്നത്. മുൻ ഇന്ത്യൻ താരം ശ്രീശാന്ത് രഞ്ജി ടീമിൽ ഇടം നേടി. 9 വർഷങ്ങൾക്ക് ശേഷമാണ് ശ്രീശാന്ത് ടീമിൽ എത്തുന്നത്. കേരളത്തെ സച്ചിൻ ബേബി ആണ് നയിക്കുന്നത്. വിഷ്ണു വിനോദ് ആണ് വൈസ് ക്യാപ്റ്റൻ. സഞ്ജു അടക്കം പ്രമുഖ താരങ്ങൾ എല്ലാം ടീമിൽ ഉണ്ട്. വിജയ് ഹസാരെയിൽ തിളങ്ങിയ ഓൾ റൗണ്ടർ വിനൂപ മനോഹരനും കേരള ടീമിൽ സ്ഥാനം നിലനിർത്തി.

ജനുവരി 13ന് വിദർഭയ്ക്ക് എതിരെയാണ് കേരളത്തിന്റെ ആദ്യ മത്സരം. ബംഗാൾ, രാജസ്ഥാൻ, ത്രിപുര, ഹരിയാന എന്നിവരെയും കേരളം നേരിടും. ബെംഗളൂരുവിൽ വെച്ചാണ് കേരളത്തിന്റെ മത്സരങ്ങൾ നടക്കുന്നത്.

Fb Img 1640513425863

Fixtures
Kerala Vs Vidarbha- 13-01-2022
Kerala Vs Bengal- 20-01-2022
Kerala Vs Rajasthan- 27-01-2022
Kerala Vs Tripura- 03-02-2022
Kerala vs Haryana- 10-02-2022