ഐലീഗിലെ ആദ്യ മത്സരത്തിൽ ആരോസ് ട്രാവുവിനെ തളച്ചു

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഐ ലീഗ് സീസണിലെ ആദ്യ മത്സരത്തിൽ ഇന്ത്യൻ ആരോസിന്റെ യുവനിര ട്രാവുവിനെ സമനിലയിൽ തളച്ചു. കൊൽക്കത്തയിൽ നടന്ന മത്സരം ഗോൾ രഹിത സമനിലയിലാണ് അവസാനിച്ചത്. ഇരു ടീമുകളും മികച്ച അവസരങ്ങൾ സൃഷ്ടിക്കുന്നതിൽ പരാജയപ്പെടുന്നതാണ് ഇന്ന് കണ്ടത്. രണ്ടാം പകുതിയിൽ ആരോസ് ട്രാവു ഡിഫൻസിന് വെല്ലുവിളികൾ നൽകി എങ്കിലും അവർക്കും ഗോൾ നേടാൻ ആയില്ല. മത്സരത്തിന്റെ അവസാന നിമിഷത്തിൽ ആരോസിന്റെ സജാദ് ചുവപ്പ് കാർഡ് കണ്ട് പുറത്ത് പോവുകയും ചെയ്തു.