സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പ്, റെയിൽവേസ് ഫൈനലിൽ

Newsroom

അരുണാചൽ പ്രദേശിൽ നടക്കുന്ന ദേശീയ സീനിയർ വനിതാ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ റെയിൽവേസ് ഫൈനലിലേക്ക് കടന്നു. ഇന്ന് നടന്ന ആദ്യ സെമി ഫൈനലിൽ ഒഡീഷറ്റെ തോൽപ്പിച്ചായിരുന്നു റെയില്വേസിന്റെ ഫൈനൽ പ്രവേശനം. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു വിജയം. റെയില്വേസിനു വേണ്ടി സഞ്ജു, കമല എന്നിവരാണ് ഇന്ന് ഗോളുകൾ നേടിയത്. ഇന്ന് വൈകിട്ട് നടക്കുന്ന രണ്ടാം സെമിയിൽ തമിഴ്നാടും മണിപ്പൂരും തമ്മിൽ ഏറ്റുമുട്ടും.