താന്‍ 60% മാത്രം ഫിറ്റെന്ന് സമ്മതിച്ച് റഷീദ് ഖാന്‍

ബംഗ്ലാദേശിനോട് പരാജയമേറ്റ ശേഷം മാച്ച് പ്രസന്റേഷനില്‍ സംസാരിക്കവേ തന്റെ പരിക്കിന്റെ കാഠിന്യത്തെക്കുറിച്ച് വെളിപ്പെടുത്തി റഷീദ് ഖാന്‍. മത്സരത്തില്‍ എട്ടാം ഓവറില്‍ പരിക്കേറ്റ് പിന്മാറിയ താരം നാല് ഓവറുകള്‍ക്ക് ശേഷം തിരികെ എത്തിയത് തനിക്ക് എത്ര മാത്രം സജീവമായി കളിയില്‍ ഏര്‍പ്പെടാനാകുമെന്ന് മനസ്സിലാക്കുവാന്‍ വേണ്ടിയാണെന്ന് പറഞ്ഞ് റഷീദ് ഖാന്‍. താന്‍ ഇപ്പോള്‍ 50-6% മാത്രമാണ് ഫിറ്റെന്ന് പറഞ്ഞ് റഷീദ് ഖാന്‍.

രണ്ട് ദിവസത്തിനുള്ളില്‍ തന്റെ സ്ഥിതി മെച്ചപ്പെടുമെന്നും തനിക്ക് ഫൈനലില്‍ കളിക്കാനാകുമെന്നും പ്രതീക്ഷിക്കുന്നതായി റഷീദ് ഖാന്‍ പറഞ്ഞു. താന്‍ ഗ്രൗണ്ടിലേക്ക് തിരികെ എത്തിയത് ഇത് സംബന്ധിച്ച വിലയിരുത്തല്‍ നടത്തുവാനാണെന്നും റഷീദ് ഖാന്‍ വെളിപ്പെടുത്തി. മധ്യ നിരയില്‍ ഒട്ടനവധി വിക്കറ്റുകള്‍ വീണതാണ് മികച്ച തുടക്കത്തിന് ശേഷം അഫ്ഗാനിസ്ഥാന്‍ ബാറ്റിംഗിന് തകര്‍ച്ചയ്ക്ക് കാരണമെന്നും റഷീദ് ഖാന്‍ വ്യക്തമാക്കി.

ഗ്രൂപ്പ് സ്റ്റേജിലാണ് ഈ തകര്‍ച്ച നേരിട്ടതെന്ന് ടീമിന് ഇതിനെ വിലയിരുത്തി മുന്നോട്ട് പോകാമെന്ന ഗുണം ഈ തോല്‍വി അഫ്ഗാനിസ്ഥാന് നല്‍കുന്നുവെന്നും അഫ്ഗാനിസ്ഥാന്‍ ക്യാപ്റ്റന്‍ സൂചിപ്പിച്ചു. ഫൈനലില്‍ അടിസ്ഥാന കാര്യങ്ങള്‍ ചെയ്ത് മെച്ചപ്പെട്ട പ്രകടനം ടീമില്‍ നിന്നുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി റഷീദ് ഖാന്‍ വ്യക്തമാക്കി.

Previous articleവിജയ വഴിയിൽ തിരിച്ചെത്താൻ ആഴ്സണൽ ഇന്ന് വില്ലക്ക് എതിരെ
Next articleസീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പ്, റെയിൽവേസ് ഫൈനലിൽ