മലയാളി താരം രാഹുൽ രാജുവിന് ഗോൾ, ബെംഗളൂരു എഫ് സിക്ക് വിജയം

ഐ എസ് എൽ ഡെവലപ്മെന്റ് ലീഗിൽ ബെംഗളൂരു എഫ് സി റിസേർവ്സിന് വിജയ തുടക്കം. ഇന്ന് റിലയൻസ് റങ് ചാമ്പ്സിനെ നേരിട്ട ബെംഗളൂരു എഫ് സി എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് വിജയിച്ചത്. മലയാളി താരം രാഹുൽ രാജു ഗോളുമായി തിളങ്ങുന്നത് കാണാൻ ആയി. രാഹുൽ ബെഞ്ചിലും മറ്റൊരു മലയാളി താരം ഷാരോൺ ഗോൾ വലയ്ക്ക് മുന്നിലായുമാണ് ബെംഗളൂരു ഇന്ന് ഇറങ്ങിയത്.

മുപ്പതാം മിനുട്ടിൽ ബെകെയ് ഓറത്തിന്റെ ഒരു ലോങ് റേഞ്ചറിലൂടെ ബെംഗളൂരു എഫ് സി ലീഡ് എടുത്തു.

രണ്ടാം പകുതിയിലാണ് സബ്ബായി രാഹുൽ രാജ് കളത്തിൽ എത്തിയത്. ഇഞ്ച്വറി ടൈമിൽ ഒരു കോർണറിന് അവസാനം ഹെഡറിലൂടെ ആയിരുന്നു രാഹുൽ രാജുവിന്റെ ഗോൾ. ഈ ഗോളോടെ ബെംഗളൂരു എഫ് സി വിജയം ഉറപ്പിച്ചു.