“സന്തോഷ് ട്രോഫി കളിച്ചില്ല എങ്കിലും മറ്റു വലിയ ലീഗുകൾ കളിച്ച പരിചയ സമ്പത്ത് കേരള യുവതാരങ്ങൾക്ക് ഉണ്ട്” – ജിജോ ജോസഫ്

സന്തോഷ് ട്രോഫി നാളെ ആരംഭിക്കുകയാണ്. നാളത്തെ മത്സരത്തിനായി ടീം സജ്ജമാണ് എന്ന് കേരളത്തിന്റെ ക്യാപ്റ്റൻ ജിജോ ജോസഫ് പറഞ്ഞു. ജിജോ ജോസഫിന് 6 സന്തോഷ് ട്രോഫിയുടെ പരിചയ സൻപത്ത് ഉണ്ട് എങ്കിലും ടീമിലെ 13ഓളം താരങ്ങൾക്ക് ഇത് ആദ്യ സന്തോഷ് ട്രോഫിയാണ്. ഇത് പക്ഷെ താരങ്ങളെ സമ്മർദ്ദത്തിൽ ആക്കില്ല എന്ന് ക്യാപ്റ്റൻ ജിജോ പറയുന്നു.

സന്തോഷ് ട്രോഫിയിൽ ഉള്ള താരങ്ങൾക്ക് സന്തോഷ് ട്രോഫി മുമ്പ് കളിച്ചിട്ടില്ല എങ്കിലും ഐ ലീഗിലും മറ്റു വലിയ ലീഗുകളിലും കളിച്ച പരിചയ സമ്പത്തുണ്ട് എന്ന് ജിജോ പറഞ്ഞു. സന്തോഷ് ട്രോഫിയിൽ എത്ര സമ്മർദ്ദം ഉണ്ടാകുമെന്ന് അവർക്ക് അറിയാം. പലരും അതിനേക്കാൾ വലിയ സമ്മർദ്ദമുള്ള ലീഗുകളിൽ കളിച്ചിട്ടുള്ളവരാണ് എന്ന് ജിജോ ഓർമ്മിപ്പിക്കുന്നു. കെ പി എല്ലിലും ഐ ലീഗിലും അവർ തിളങ്ങിയിട്ടുണ്ട്. ടീമിന് പരിചയസമ്പത്ത് പ്രശ്നമാകില്ല എന്നും ജിജോ പറഞ്ഞു. ടീം എല്ലാ തലത്തിലും സജ്ജരാണെന്നും അദ്ദേഹം പറഞ്ഞു.