ഐപിഎലില്‍ ഇന്നത്തെ മത്സരത്തിൽ സൺറൈസേഴ്സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും ഏറ്റുമുട്ടുമ്പോള്‍ മത്സരത്തിൽ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത് സൺറൈസേഴ്സ് നായകന്‍ കെയിന്‍ വില്യംസൺ. പരാജയത്തോടെ തുടങ്ങിയ സൺറൈസേഴ്സ് പിന്നീട് തുടരെ രണ്ട് ജയം നേടി തിരിച്ചുവരവ് നടത്തിയപ്പോള്‍ വിജയം നേടാനായൽ കൊല്‍ക്കത്തയ്ക്ക് ഒന്നാം സ്ഥാനത്തേക്ക് എത്താം.
വാഷിംഗ്ടൺ സുന്ദറിന് പകരം ജഗദീഷ സുചിത് ടീമിലേക്ക് എത്തുന്നു. മൂന്ന് മാറ്റങ്ങളാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് നിരയിലുള്ളത്. അജിങ്ക്യ രഹാനെ, സാം ബില്ലിംഗ്സ്, റാസിക് സലാം എന്നിവര്‍ പുറത്ത് പോകുന്നു. ആരോൺ ഫിഞ്ച്, ഷെൽഡൺ ജാക്സൺ, അമൻ ഖാന്‍ എന്നിവര്‍ ടീമിലേക്ക് എത്തുന്നു.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്: Aaron Finch, Venkatesh Iyer, Shreyas Iyer(c), Nitish Rana, Andre Russell, Sheldon Jackson(w), Pat Cummins, Sunil Narine, Umesh Yadav, Aman Hakim Khan, Varun Chakaravarthy
സൺറൈസേഴ്സ് ഹൈദ്രാബാദ് : Abhishek Sharma, Kane Williamson(c), Rahul Tripathi, Nicholas Pooran(w), Aiden Markram, Shashank Singh, Jagadeesha Suchith, Bhuvneshwar Kumar, Marco Jansen, Umran Malik, T Natarajan


![Resizedimage 2026 02 11 01 28 22 4384[1]](https://fanport.in/wp-content/uploads/2026/02/ResizedImage_2026-02-11_01-28-22_43841-150x150.webp)





