വനിത ടി20 റാങ്കിംഗ്, ആദ്യ പത്ത് സ്ഥാനങ്ങളില്‍ മൂന്ന് ഇന്ത്യന്‍ താരങ്ങള്‍

വനിത ടി20 റാങ്കിംഗില്‍ ആദ്യ പത്ത് സ്ഥാനക്കാരില്‍ ഇടം നേടി മൂന്ന് ഇന്ത്യന്‍ താരങ്ങള്‍ 773 പോയിന്റോടെ ഓസ്ട്രേലിയയുടെ മെഗാന്‍ ഷട്ട് ആണ് ലിസ്റ്റില്‍ ഒന്നാമതുള്ളത്. ഇന്ത്യയുടെ രാധ യാധവ് 769 പോയിന്റോടെ രണ്ടാം സ്ഥാനം സ്വന്തമാക്കിയപ്പോള്‍ ദക്ഷിണാഫ്രിക്കയുടെ ഷബിനം ഇസ്മയില്‍ 751 പോയിന്റോടെ മൂന്നാം സ്ഥാനത്തുണ്ട്.

അഞ്ചാം സ്ഥാനത്തുള്ള ദീപ്തി ശര്‍മ്മ, ആറാം സ്ഥാനത്തുള്ള പൂനം യാദവ് എന്നിവരാണ് മറ്റ് ഇന്ത്യന്‍ സ്ഥാനങ്ങള്‍. ഓസ്ട്രേലിയ, ന്യൂസിലാണ്ട് താരങ്ങളാണ് ആദ്യ പത്ത് സ്ഥാനങ്ങളില്‍ കൂടുതലും.

Previous articleഅലാവസിനെ വീഴ്ത്തി, ല ലീഗെയിൽ പിടി വിടാതെ ബാഴ്സലോണ
Next articleഎ ടി കെയെ ഹൈദരാബാദ് സമനിലയിൽ തളച്ചു