അലാവസിനെ വീഴ്ത്തി, ല ലീഗെയിൽ പിടി വിടാതെ ബാഴ്സലോണ

ആക്രമണ നിരയിൽ മൂന്ന് പേരും ഗോളുകളുമായി കളം നിറഞ്ഞ മത്സരത്തിൽ ബാഴ്സലോണക്ക് അനായാസ ജയം. അലാവസിനെ സ്വന്തം മൈതാനത്ത് 4-1 നാണ് മെസ്സിയും സംഘവും തോൽപ്പിച്ചത്. ജയത്തോടെ 18 മത്സരങ്ങളിൽ നിന്ന് 39 പോയിന്റുള്ള ബാഴ്സ ഒന്നാം സ്ഥാനത്ത് തുടരും.

മെസ്സി-സുവാരസ്-ഗ്രീസ്മാൻ ത്രയം ഗോൾ നേടി എന്നത് തന്നെയാണ് ഇന്നത്തെ മത്സരത്തിന്റെ പ്രത്യേകത. ആദ്യ പകുതിയിൽ ഗ്രീസ്മാൻ, വിദാൽ എന്നിവരുടെ ഗോളുകൾക്ക് മുന്നിലായിരുന്നു ബാഴ്സ. രണ്ടാം പകുതിയിൽ പേരെ പൊൻസിലൂടെ അലാവസ് ഒരു ഗോൾ മടക്കി. പക്ഷെ പിന്നീട് മെസ്സി, സുവാരസ് എന്നിവരും ഗോൾ നേടി ബാഴ്സക്ക് 3 പോയിന്റ് ഉറപ്പാക്കി.

Previous articleവീണ്ടും സൂപ്പർ സബ്ബ് സിർക്സീ, വോൾഫ്സിനെ വീഴ്ത്തി ബയേൺ
Next articleവനിത ടി20 റാങ്കിംഗ്, ആദ്യ പത്ത് സ്ഥാനങ്ങളില്‍ മൂന്ന് ഇന്ത്യന്‍ താരങ്ങള്‍