എ ടി കെയെ ഹൈദരാബാദ് സമനിലയിൽ തളച്ചു

ലീഗിൽ ഒന്നാമത് എത്താമെന്ന എ ടി കെയുടെ ആഗ്രഹത്തിന് തിരിച്ചടി. ലീഗിലെ അവസാന സ്ഥാനക്കാരായ ഹൈദരബാദ് ആണ് എ ടി കെയെ സമനിലയി പിടിച്ചത്. ആവേശകരമായ മത്സരത്തിൽ അവസാന നിമിഷം വരെ ഹൈദരബാദ് വിജയിക്കു നിൽക്കുകയായിരുന്നു. പക്ഷെ അവസാന മിനുട്ടിലെ അത്ലറ്റിക്കോ ഗോൾ മത്സരം 2-2 എന്നാക്കി അവസാനിപ്പിച്ചു.

കളിയുടെ 15ആം മിനുട്ടിൽ റോയ് കൃഷ്ണയുടെ ഒരു പെനാൾട്ടിയിലൂടെ എ ടി കെ ആണ് മുന്നിൽ എത്തിയത്. പക്ഷെ 39ആം മിനുട്ടിലെ ബോബോയുടെ ഗോൾ ഹൈദരബാദിനെ സമനിലയിൽ എത്തിച്ചു. 85ആം മിനുട്ടിൽ ബോബോ മറ്റൊരു ഗോളിലൂടെ ഹൈദരബാദിനെ മുന്നിൽ എത്തിക്കുകയും ചെയ്തു. ആ ഗോൾ ഹൈദരബാദിന് വിജയം നൽകി എന്നാണ് കരുതിയത്. പക്ഷെ 90ആം മിനുട്ടിക് റോയ് കൃഷ്ണ എ ടി കെയ്ക്ക് വേണ്ടി സമനില ഗോൾ നേടി.

ഈ സമനിലയോടെ എ ടി കെ 14 പോയന്റുമായി ലീഗിൽ നാലാമത് നിൽക്കുകയാണ്. 4 പോയന്റ് മാത്രമുള്ള ഹൈദരാബാദ് ലീഗിൽ അവസാന സ്ഥാനത്താണ്.

Previous articleവനിത ടി20 റാങ്കിംഗ്, ആദ്യ പത്ത് സ്ഥാനങ്ങളില്‍ മൂന്ന് ഇന്ത്യന്‍ താരങ്ങള്‍
Next articleവീണ്ടും വിജയമില്ലാതെ ചെന്നൈ സിറ്റി