ബുംറക്കും സിറാജിനുമെതിരെ വംശീയാധിക്ഷേപം, പരാതി നൽകി ഇന്ത്യ

Staff Reporter

ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെ ഇന്ത്യൻ ഫാസ്റ്റ് ബൗളർമാരായ മുഹമ്മദ് സിറാജിനും ജസ്പ്രീത് ബുംറക്കുമെതിരെ വംശീയാധിക്ഷേപം. മത്സരം കാണാനെത്തിയ കണികളാണ് ഇരു താരങ്ങൾക്കെതിരെയും വംശീയാധിക്ഷേപം നടത്തിയത്. മദ്യപിച്ച എത്തിയ ഏതാനും കാണികളാണ് സിറാജിനെതിരെ വംശീയാധിക്ഷേപം നടത്തിയത്.

മൂന്നാം ടെസ്റ്റിന്റെ മൂന്നാം ദിവസത്തെ അവസാന സെഷനിൽ സിറാജ് ബൗണ്ടറി ലൈനിൽ ഫീൽഡ് ചെയ്യുന്ന സമയത്താണ് സംഭവം നടന്നത്. തുടർന്ന് ഈ സംഭവം ഇന്ത്യൻ ക്യാപ്റ്റൻ അജിങ്കെ രഹാനെ അമ്പയർമാരുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു. തുടർന്നാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം ഔദ്യോഗിക പരാതി നൽകിയത്.