പരിക്കേറ്റ ക്രിവെലാരോ ഈ സീസണിൽ ഇനി കളിക്കില്ല

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ചെന്നൈയിന് വൻ തിരിച്ചടി. അവരുടെ പ്രധാന താരമായ ക്രിവെലാരോ ഇനി ഈ സീസണിൽ കളിക്കില്ല‌. എ ടി കെ മോഹൻ ബഗാന് എതിരായ മത്സരത്തിൽ ക്രിവലാരോയുടെ ആങ്കിളിന് പരിക്കേറ്റിരുന്നു‌‌. ആ പരിക്ക് സാരമുള്ളതാണ് എന്ന് ക്ലബ് ഔദ്യോഗിക കുറിപ്പിൽ പറയുന്നു‌. ചുരുങ്ങിയത് രണ്ട് മാസം എങ്കിലും ക്രിവലാരോ പുറത്ത് ഇരിക്കേണ്ടി വരും എന്നും ക്ലബ് അറിയിച്ചു. അതുകൊണ്ട് തന്നെ താരം ഈ സീസണിൽ ഇനി കളത്തിൽ ഇറങ്ങില്ല‌. കൂടുതൽ ചികിത്സയ്ക്ക് വേണ്ടി ക്രിവലാരോ ബ്രസീലിലേക്ക് മടങ്ങും എന്നും ക്ലബ് അറിയിച്ചു. അവസാന രണ്ടു സീസണുകളിലായി ക്രിവലാരോ ടീമിനൊപ്പം ഉണ്ട്. 9 ഗോളും 8 അസിസ്റ്റും താരം ക്ലബിനായി സംഭാവന ചെയ്തിരുന്നു.