ഖത്തർ ലോകകപ്പിനുള്ള ജർമ്മൻ ടീം പ്രഖ്യാപിച്ചപ്പോൾ ശ്രദ്ധാകേന്ദ്രമായത് മരിയോ ഗോട്സെ. അഞ്ച് വർഷങ്ങൾ ശേഷം ദേശിയ ടീമിലേക്ക് തിരിച്ചെത്തുന്ന താരം സീസണിൽ ഫ്രാങ്ക്ഫെർട്ടിൽ എത്തിയ ശേഷം മികച്ച പ്രകടനം തന്നെയാണ് നടത്തുന്നത്. പ്രമുഖ താരങ്ങൾ എല്ലാം ഉൾപ്പെട്ടപ്പോൾ ടിമോ വെർനർക്ക് സ്ഥാനം കണ്ടെത്താൻ ആയില്ല.
പതിവ് പോലെ പോസ്റ്റിന് കീഴിൽ ന്യൂയർ തന്നെ എത്തുമ്പോൾ ടെർ സ്റ്റഗനും കെവിൻ ട്രാപ്പുമാണ് മറ്റ് കീപ്പർമാർ. റൂഡിഗർ, സുലെ, ക്ലോസ്റ്റെർമാൻ, ഗുന്തർ തുടങ്ങിയവർ ഇടം പിടിച്ചപ്പോൾ ഹമ്മൽസ് ആണ് പ്രതിരോധത്തിൽ സ്ഥാനം കണ്ടെത്താൻ കഴിയാതെ പോയ പ്രമുഖ താരം. ഗോരെട്സ്കയും ഗുണ്ടോഗനും കിമ്മിച്ചും മുസ്യാലയും മദ്യനിരക്ക് കരുത്തു പകരുമ്പോൾ പരിക്കേറ്റ ഫ്ലോറൻ വെർട്സും മർക്കോസ് റ്യുസും ലോകകപ്പിന്റെ നഷ്ടങ്ങൾ ആവും.
മുള്ളറും സാനെയും ഹാവെർട്സും ഗ്നാബറിയും അടങ്ങിയ മുൻ നിരയിലേക്ക് ഇരുപതുകാരൻ കരീം അദെയെമിയും ഡോർമുണ്ടിന്റെ പതിനേഴ്കാരൻ യുസുഫ മോകോകൊയും കൂടി എത്തും. ബുണ്ടസ്ലീഗയിൽ അരങ്ങേറിയ ഏറ്റവും പ്രായം കുറഞ്ഞ താരവും ഗോൾ സ്കോററും ആണ് മോകോകൊ.
ടീം: