ചൈന ഓപ്പണില്‍ നിന്ന് ലോക ചാമ്പ്യന്‍ പിവി സിന്ധു പുറത്ത്, വിജയത്തിന് തൊട്ടരികിലെത്തിയ ശേഷം തോല്‍വി

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യയുടെ പിവി സിന്ധു ചൈന ഓപ്പണ്‍ പ്രീ ക്വാര്‍ട്ടറില്‍ തോറ്റ് പുറത്ത്. ലോക ചാമ്പ്യന്‍ഷിപ്പ് വിജയിച്ചെത്തിയ സിന്ധുവിന് ഇത് വലിയ തിരിച്ചടിയാണ്. തായ്‍ലാന്‍ഡിന്റെ പോണ്‍പാവീ ചോച്ചുവോംഗിനോട് മൂന്ന് ഗെയിം പോരാട്ടത്തിലാണ് സിന്ധുവിന്റെ തോല്‍വി. മൂന്നാം ഗെയിമില്‍ സിന്ധു 19-15ന് ലീഡ് ചെയ്യുകയായിരുന്നുവെങ്കിലും തുടരെ ആറ് പോയിന്റുകള്‍ നഷ്ടപ്പെടുത്തി ഇന്ത്യന്‍ താരം പുറത്തായി.

ആദ്യ ഗെയിം നേടിയ സിന്ധു രണ്ടാം ഗെയിമില്‍ പിന്നില്‍ പോയെങ്കിലും മൂന്നാം ഗെയിമില്‍ ആധിപത്യം പുലര്‍ത്തിയ ശേഷം അവസാന നിമിഷം മത്സരം സിന്ധു കൈവിട്ടു. 21-12, 13-21, 19-21 എന്ന സ്കോറിന് 58 മിനുട്ട് നീണ്ട് പോരാട്ടത്തിലാണ് സിന്ധുവിന്റെ തോല്‍വി. ഇതോടെ വനിത സിംഗിള്‍സിലെ ഇന്ത്യന്‍ പ്രാതിനിധ്യം അവസാനിച്ചു.