ഗുജറാത്തിന്റെ കുതിപ്പിന് തടയിട്ട് പഞ്ചാബ്, ആധികാരിക വിജയം

Dhawanrajapaksa

തുടര്‍ വിജയങ്ങളിൽ ആറാടുകയായിരുന്ന ഗുജറാത്തിന് വീഴ്ത്തി പഞ്ചാബ് കിംഗ്സ്. ഇന്ന് ആദ്യം ബാറ്റ് ചെയ്ത ഗുജറാത്തിന് 143 റൺസ് മാത്രം നേടാനായപ്പോള്‍ 16 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടക്കുകയായിരുന്നു പ‍ഞ്ചാബ്. തുടരെ അഞ്ച് വിജയങ്ങള്‍ കൈക്കലാക്കി എത്തിയ ഗുജറാത്തിന് ഇതുവരെ നേരിടേണ്ടി വന്നതിൽ രണ്ടാമത്തെ തോല്‍വിയാണ് ഇത്.

മയാംഗിന് പകരം ജോണി ബൈര്‍സ്റ്റോയെ ആണ് പഞ്ചാബ് ഓപ്പണിംഗിൽ പരീക്ഷിച്ചത്. എന്നാൽ ഷമി താരത്തെ പുറത്താക്കുമ്പോള്‍ ഒരു റൺസ് മാത്രമായിരുന്നു താരം നേടിയത്. പിന്നീട് 87 റൺസ് കൂട്ടുകെട്ടുമായി ഭാനുക രാജപക്സ – ശിഖര്‍ ധവാന്‍ കൂട്ടുകെട്ടാണ് പഞ്ചാബിനെ മുന്നോട്ട് നയിച്ചത്.

ശിഖര്‍ ധവാന്‍ അര്‍ദ്ധ ശതകം നേടി മുന്നേറിയപ്പോള്‍ 28 പന്തിൽ 40 റൺസ് നേടിയ രാജപക്സയെ ലോക്കി ഫെര്‍ഗൂസൺ വിക്കറ്റിന് മുന്നിൽ കുടുക്കിയാണ് ഈ കൂട്ടുകെട്ടിനെ ഗുജറാത്ത് തകര്‍ത്തത്. രാജപക്സയ്ക്ക് പകരം ക്രീസിലെത്തിയ ലിയാം ലിവിംഗ്സ്റ്റൺ അതിവേഗം ബാറ്റിംഗ് തുടര്‍ന്നപ്പോള്‍ 16 ഓവറിൽ പഞ്ചാബ് 2 വിക്കറ്റ് നഷ്ടത്തിൽ വിജയം കൈക്കലാക്കി.

Liamlivingstone

മുഹമ്മദ് ഷമി എറിഞ്ഞ 16ാം ഓവറിൽ മൂന്ന് സിക്സും രണ്ട് ഫോറും അടക്കം 28 റൺസാണ് ലിയാം ലിവിംഗ്സ്റ്റൺ അടിച്ച് കൂട്ടിയത്. താരം 10 പന്തിൽ 30 റൺസുമായി പുറത്താകാതെ നിന്നപ്പോള്‍ ശിഖര്‍ ധവാന്‍ 62 റൺസുമായി വിജയ സമയത്ത് ക്രീസിലുണ്ടായിരുന്നു.