ചർച്ചിൽ ബ്രദേഴ്സിന് പരാജയം അറിയാത്ത ഒമ്പതാം മത്സരം

ചർച്ചിൽ ബ്രദേഴ്സ് ഐ ലീഗിലെ അവരുടെ മികച്ച ഫോം തുടരുന്നു. ഇന്ന് അവർ പഞ്ചാബ് എഫ് സിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി. ഇന്ന് 25ആം മിനുട്ടിൽ മിറാണ്ടയിലൂടെ ചർച്ചിൽ ബ്രദേഴ്സ് ലീഡ് എടുത്തു. രണ്ടാം പകുതിയുടെ തുടക്കത്തിൽ പഞ്ചാബ് എഫ് സി ഗുത്രെയിലൂടെ ഗോൾ മടക്കി സമനില പിടിച്ചു. പിന്നീട് മത്സരം അവസാനിക്കാൻ വെറും 5 മിനുട്ട് മാത്രം ശേഷിക്കെ ആയിരുന്നു ചർച്ചിലിന്റെ വിജയ ഗോൾ വന്നത്. ക്രിസോ ആണ് ഗോൾ നേടിയത്‌.

ചർച്ചിലിന്റെ പരാജയം അറിയാത്ത ഒമ്പതാം മത്സരമാണ് ഇത്. ഈ വിജയത്തോടെ ചർച്ചിൽ 27 പോയിന്റുമായി മൂന്നാമത് നിൽക്കുന്നു. പഞ്ചാബിനും 27 പോയിന്റാണ് ഉള്ളത്.