നെയ്മർ ഇല്ലാതെ പിഎസ്ജി ലിയോണിനെതിരെ

Jyotish

സൂപ്പർ താരം നെയ്മർ ഇല്ലാതെ പിഎസ്ജി ലിയോണിനെതിരെയിറങ്ങുന്നു. ഫ്രഞ്ച് ലീഗായ ലീഗ് വണ്ണിൽ ആദ്യ രണ്ടു സ്ഥാനക്കാർ തമ്മിൽ ഏറ്റുമുട്ടുമ്പോൾ മത്സരം ആവേശോജ്വലമാകുമെന്നുറപ്പാണ്. നെയ്മാറിനെ കൂടാതെ ലൂക്കസ് മൗറയും ബെൻ ആർഫയും തിയാഗോ മോട്ടയും മത്സരത്തിൽ ഉണ്ടാവില്ല. വലങ്കാലിലെ മസിൽ ഇഞ്ചുറിയാണ് ഗ്രോപമാ സ്റേഡിയത്തിലിറങ്ങാൻ ആഗ്രഹിച്ചിരുന്ന ബ്രസീലിയൻ താരത്തിന് തിരിച്ചടിയായത്. ഈ സീസണിൽ 15 ഗോളുകൾ നേടിയ നിയമരാണ് പിഎസ്ജിയുടെ തകർപ്പൻ പ്രകടനത്തിന്റെ ചുക്കാൻ പിടിക്കുന്നത്. പിഎസ്ജിയുടെ കഴിഞ്ഞ മത്സരത്തിൽ ലീഗ് വണ്ണിലെ തന്റെ ആദ്യ ഹാട്രിക്ക് നെയ്മർ നേടിയിരുന്നു.

തുടർച്ചയായി ഏഴു തവണ ലീഗ് നേടി റെക്കോർഡിട്ട ടീമാണ് ലിയോൺ. വെറ്ററൻ മിഡ്ഫീൽഡർ തിയാഗോ മോട്ടയും സൂപ്പർ താരം നെയ്മറും ഇല്ലാത്ത ടീമിനെ അട്ടിമറിക്കാൻ സാധിക്കുമെന്നാണ് ലിയോൺ കരുതുന്നത്. ബുധനാഴ്ച ദിജോണിനെ ഏകപക്ഷീയമായ എട്ടു ഗോളുകൾക്ക് തകർത്തതിന് ശേഷമാണ് ലിയോണിലേക്ക് പിഎസ്ജി വണ്ടി കയറുന്നത്. പിഎസ്ജി നേടിയ എട്ടു ഗോളുകളിൽ നാലും നെയ്മറുടെതായിരുന്നു

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial