സിംബാബ്‍േവയുടെ ടോപ് ഓര്‍ഡറെ എറിഞ്ഞിട്ട് തിസാര പെരേര, ജയിക്കാന്‍ 199 റണ്‍സ്

ടോപ് ഓര്‍ഡറെ തിസാര പെരേരയും വാലറ്റത്തെ നുവാന്‍ പ്രദീപും എറിഞ്ഞിട്ടപ്പോള്‍ സിംബാബ്‍വേ 198 റണ്‍സിനു ഓള്‍ഔട്ട്. ബ്രണ്ടന്‍ ടെയിലര്‍ ഒഴികെ മറ്റൊരു സിംബാബ്‍വേ ബാറ്റ്സ്മാനും ക്രീസില്‍ നിലയുറപ്പിക്കുവാന്‍ സാധിക്കാതെ പോയ മത്സരത്തില്‍ 44 ഓവറില്‍ സിംബാബ്‍വേ ഓള്‍ഔട്ട് ആവുകയായിരുന്നു. ടൂര്‍ണ്ണമെന്റില്‍ സാധ്യത നിലനിര്‍ത്തുവാന്‍ ജയം അനിവാര്യമായിരുന്ന ലങ്കയുടെ മികച്ച തിരിച്ചുവരവാണ് ഇന്ന് ധാക്കയില്‍ കണ്ടത്.

ടോപ് ഓര്‍ഡറില്‍ നാല് വിക്കറ്റാണ് തിസാര പെരേര വീഴ്ത്തിയത്. 58 റണ്‍സ് നേടിയ ബ്രണ്ടന്‍ ടെയിലറുടെ വിക്കറ്റും ഇതില്‍ ഉള്‍പ്പെടും. നായകന്‍ ഗ്രെയിം ക്രെമര്‍(34) ആണ് തിളങ്ങിയ മറ്റൊരു ബാറ്റ്സ്മാന്‍.

തിസാര പെരേര നാലും വാലറ്റത്തെ പിഴുത് നുവാന്‍ പ്രദീപ് മൂന്നും വിക്കറ്റാണ് മത്സരത്തില്‍ നേടിയത്. രണ്ട് വിക്കറ്റ് ലക്ഷന്‍ സണ്ടകന്‍ വീഴ്ത്തിയപ്പോള്‍ ഒരു സിംബാബ്‍വേ താരം റണ്‍ഔട്ട് ആവുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial