പി എസ് ജിയുടെ സൂപ്പർ താര നിര മൊണാക്കോയുടെ മുന്നിൽ വിറച്ചു

Img 20220829 022603

അവസാന നാലു മത്സരങ്ങളിൽ നിന്നായി 21 ഗോളുകൾ അടിച്ച പി എസ് ജി നിന്ന് പക്ഷെ മൊണാക്കോയുടെ മുന്നിൽ പതറി.1-1ന്റെ സമനില ആണ് പി എസ് ജി വഴങ്ങിയത്. ഇന്ന് പി എസ് ജി അവസരങ്ങൾ സൃഷ്ടിച്ചു എങ്കിലും ആദ്യ ഗോൾ വന്നത് മോണാക്കോയുടെ ഭാഗത്ത് നിന്നായിരുന്നു. ഇരുപതാം മിനുട്ടിൽ വൊളാണ്ടിന്റെ ഗോൾ പി എസ് ജിയെ അവരുടെ സ്വന്തം ഗ്രൗണ്ടിൽ പിന്നിലാക്കി‌. ഈ ഗോളിന് മറുപടി പറയാൻ പി എസ് ജി ഏറെ പ്രയാസപ്പെട്ടു.

എഴുപതാം മിനുട്ടിൽ ഒരു പെനാൾട്ടി വേണ്ടി വന്നു പി എസ് ജിക്ക് സമനില കണ്ടെത്താൻ. നെയ്മർ നേടിയ പെനാൾട്ടി നെയ്മർ തന്നെ വലയിൽ എത്തിച്ച് സ്കോർ 1-1 എന്നാക്കി. ഇതിനു ശേഷം വിജയ ഗോളിനായി ഏറെ ശ്രമിച്ചു എങ്കിലും ഫലം ഉണ്ടായില്ല. ഹകീമിയുടെ ഒരു ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങിയതാണ് വിജയ് ഗോളിലേക്ക് പി എസ് ജി ഏറ്റവും അടുത്ത് എത്തിയ നിമിഷം.

നാലു മത്സരങ്ങളിൽ നിന്ന് 10 പോയിന്റുമായി പി എസ് ജി തന്നെയാണ് ഇപ്പോഴും ലീഗിൽ ഒന്നാമത് ഉള്ളത്.