വീണ്ടും നെയ്മർ തന്നെ പാരീസിന്റെ രക്ഷ!!

Newsroom

ഒരിക്കൽ കൂടെ പി എസ് ജിയുടെ രക്ഷകനായി മാറിയിരിക്കുകയാണ് നെയ്മർ. അവസാന നാല് ലീഗ് മത്സരങ്ങൾക്ക് ഇടെ മൂന്നാം തവണയും നെയ്മറിന്റെ ഗോളിൽ പി എസ് ജി വിജയം കൊയ്തു. പി എസ് ജി ഇന്ന് എവേ ഗ്രൗണ്ടിൽ ബോർഡക്സിനെ ആണ് പരാജയപ്പെടുത്തിയത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു പി എസ് ജിയുടെ വിജയം. പരിക്ക് മാറി എത്തിയ എമ്പപ്പെയും പി എസ് ജിക്കായി ഇന്ന് ഇറങ്ങിയിരുന്നു.

കളിയുടെ 70ആം മിനുട്ടിൽ എൻപപ്പെയുടെ പാസിൽ നിന്നായിരുന്നു നെയ്മറിന്റെ ഗോൾ. പി എസ് ജി ലീഗിൽ അവസാന മൂന്ന് തവണ 1-0 വിജയങ്ങൾ സ്വന്തമാക്കിയപ്പോഴും നെയ്മർ ആയിരുന്നു ഗോളുമായി എത്തിയത്. ഇന്നത്തെ വിജയത്തോടെ 18 പോയന്റുമായി പി എസ് ജി ലീഗിൽ ഒന്നാമത് നിൽക്കുകയാണ്.