ലയണൽ മെസ്സി എന്ന സൂപ്പർ സ്റ്റാറിനെ ഇനി പി എസ് ജി ജേഴ്സിയിൽ കാണാം. മെസ്സിയും പ്രമുഖ എസ് ജിയും തമ്മിലുള്ള ചർച്ചകൾ വിജയിച്ചതായി ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്തു. മെസ്സിയും പി എസ് ജിയും തമ്മിൽ കരാർ ധാരണ ആയെന്നും മെസ്സി ഇന്ന് തന്നെ പാരീസിലേക്ക് പറക്കുമെന്നും ഫബ്രിസിയോ റിപ്പോർട്ട് ചെയ്യുന്നു. മെസ്സി 2023വരെയുള്ള പ്രാഥമിക കരാർ പി എസ് ജിയിൽ ഒപ്പുവെക്കും. അതിനു ശേഷം ഒരു വർഷത്തേക്ക് കൂടെ കരാർ നീട്ടാനുള്ള വ്യവസ്ഥയും ഉണ്ട്.
മെസ്സിയുടെ പിതാവായ ജോർഗെ മെസ്സിയാണ് പി എസ് ജിയുമായി ചർച്ചകൾ നടത്തിയത്. ഇന്ന് പാരീസിൽ എത്തുന്ന മെസ്സി മെഡിക്കൽ പൂർത്തിയാക്കും. ഉടൻ ഔദ്യോഗിക പ്രഖ്യാപനവും വരും. വർഷം 35 മില്യൺ യൂറോ വേതനമായി മെസ്സിക്ക് ലഭിക്കും. മെസ്സി കൂടെ വന്നാൽ പി എസ് ജി ശരിക്കും സൂപ്പർ താരങ്ങളുടെ നിരയാകും. എമ്പപ്പെ, നെയ്മർ, മെസ്സി, ഇക്കാർഡി, ഡി മരിയ എന്നിവർ അടങ്ങുന്ന അറ്റാക്ക് ലോകത്തിലെ തന്നെ ഏറ്റവും മികച്ച അറ്റാക്കായി മാറും.
നെയ്മറിന്റെയും ഡി മരിയയുടെയും സാന്നിദ്ധ്യം ആണ് പി എസ് ജിയിലേക്കുള്ള മെസ്സി യാത്ര സുഖമമാകാൻ കാരണം. മെസ്സിയുടെ വരവ് പ്രഖ്യാപിക്കാൻ ആയി പി എസ് ജി വലിയ ഒരുക്കങ്ങൾ ആണ് നടത്തുന്നത്.