സഞ്ജു പ്രഥാനെ ബെംഗളൂരു യുണൈറ്റഡ് സ്വന്തമാക്കി

20210810 140527

വിങ്ങർ ആയ സഞ്ജു പ്രഥാൻ പഞ്ചാബ് എഫ് സി വിട്ടു. താരം ഇനി ഐ ലീഗ് രണ്ടാം ഡിവിഷൻ ക്ലബായ ബെംഗളൂരു യുണൈറ്റഡിൽ കളിക്കും. താരത്തിന് ബെംഗളൂരു യുണൈറ്റഡ് ഒരുവർഷത്തേക്ക് കരാർ വാഗ്ദാനം ചെയ്തുട്ടുണ്ട്. അവസാന രണ്ടു സീസണിൽ പഞ്ചാബ് എഫ് സിയുടെ താരമായുരുന്നു സഞ്ജു.

സിക്കിം സ്വദേശിയായ ആയ സഞ്ജു മുമ്പ് മുംബൈ സിറ്റിയെയും നോർത്ത് ഈസ്റ്റ് യുണൈറ്റഡിനേയും അത്ലറ്റിക്കോ കൊൽക്കത്തയേയും ഐ എസ് എല്ലിൽ പ്രതിനിധീകരിച്ചിട്ടുണ്ട്. ഐ ലീഗിൽ ഈസ്റ്റ് ബംഗാളിനേയും സാൽഗോക്കറിന്റേയും താരമായിരുന്നു. 31കാരനായ സഞ്ജു മുമ്പ് ഇന്ത്യൻ ദേശീയ ടീമിനായും കളിച്ചിട്ടുണ്ട്.

Previous articleപി എസ് ജിയുടെ ഓഫർ മെസ്സി അംഗീകരിച്ചു, ഇനി മെസ്സി മാജിക്ക് പാരീസിൽ
Next articleജോൺ സ്റ്റോൺസിന് മാഞ്ചസ്റ്റർ സിറ്റിയിൽ പുതിയ കരാർ