സാഫ് കപ്പ് മാൽഡീവ്സിൽ നടക്കും

ഇത്തവണത്തെ സാഫ് കപ്പ് മാൽഡീവ്സിൽ വെച്ച് നടക്കും. ഇന്നലെ നടന്ന അന്തിമ ചർച്ചയ്ക്ക് ശേഷമാണ് സാഫ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിന് ആതിഥേയത്വം മാൽഡീവ്സിന് നൽകിയത്. നേപ്പാളിനെ മറികടന്നാണ് മാൽഡീവ്സ് വേദിയാകുന്നത്. ഒക്ടോബർ 1 മുതൽ 13 വരെ ആകും ടൂർണമെന്റ് നടക്കുക. ബയോ ബബിളിൽ ആയിരിക്കും ടൂർണമെന്റ് നടക്കുക. കോവിഡ് -19 കാരണം ഏകദേശം ഒരു വർഷത്തോളം നീട്ടിവെക്കേണ്ടി വന്ന ടൂർണമെന്റ് ആണ് അവസാനം നടക്കുന്നത്.

ഇന്ത്യക്ക് ഒപ്പം ആതിഥേയരായ മാൽഡീവ്സ്, ശ്രീലങ്ക, നേപ്പാൾ, ബംഗ്ലാദേശ് എന്നിവർ ടൂർണമെന്റിന് ഉണ്ടാകും. ഭൂട്ടാൻ ഇനിയും ടൂർണമെന്റിന് ഉണ്ടാകും എന്ന് ഉറപ്പ് പറഞ്ഞിട്ടില്ല. സസ്പെൻഷൻ നേരിടുന്ന പാകിസ്താൻ ടൂർണമെന്റിന് ഉണ്ടാകില്ല. 2018ൽ ബംഗ്ലാദേശിൽ നടന്ന അവസാന സാഫ് കപ്പിൽ ഫൈനലിൽ ഇന്ത്യയെ 2-1 ന് പരാജയപ്പെടുത്തി കൊണ്ട് മാൽഡീവ്സ് ആയിരുന്നു കപ്പ് ഉയർത്തിയത്.

Previous articleഹസീബ് ഹമീദ് രണ്ടാം ടെസ്റ്റിൽ കളിക്കുവാന്‍ ഏറെ സാധ്യത – ക്രിസ് സില്‍വര്‍വുഡ്
Next articleപി എസ് ജിയുടെ ഓഫർ മെസ്സി അംഗീകരിച്ചു, ഇനി മെസ്സി മാജിക്ക് പാരീസിൽ