ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇനി ബേർൺലി ഇല്ല. 2016-17 സീസൺ മുതൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഉണ്ടായിരുന്ന ബേർൺലി ഇന്ന് റിലഗേറ്റഡ് ആയി. ലീഡ്സ് യുണൈറ്റഡ് പ്രീമിയർ ലീഗിൽ നിൽക്കും എന്ന് ഉറപ്പാക്കുകയും ചെയ്തു. ലീഡ്സ് ഇന്ന് ബ്രെന്റ്ഫോർഡിനെ തോൽപ്പിച്ചപ്പോൾ ബേർൺലി ന്യൂകാസിലിനോട് പരാജയപ്പെടുക ആയിരുന്നു.
റിലഗേഷൻ പോരാട്ടം ഇന്ന് ബേർൺലിയും ലീഡ്സ് യുണൈറ്റഡും 35 പോയിന്റ് എന്ന നിലയിൽ ആണ് തുടങ്ങിയത്. ലീഡ്സ് യുണൈറ്റഡ് ബ്രെന്റ്ഫോർഡിനെതിരെയും ബേർൺലി ന്യൂകാസിലിന് എതിരെയും. ആര് റിലഗേറ്റഡ് ആകും ആര് പ്രീമിയർ ലീഗിൽ ബാക്കിയാകും എന്ന് പ്രവചിക്കാൻ കഴിയാതിരുന്ന സമയം.
ഹോം ഗ്രൗണ്ടിൽ വെച്ച് ന്യൂകാസിലിനെ നേരിട്ട ബേർൺലി ആണ് ആദ്യം ഗോൾ വഴങ്ങിയത്. 20ആം മിനുട്ടിൽ ലഭിച്ച പെനാൾട്ടിൽ കാലം വിൽസൺ വലയിൽ എത്തിച്ചു. ലീഡ്സ് ആദ്യ പകുതി ഗോൾ രഹിതമായും അവസാനിപ്പിച്ചു. ഇതോടെ ആദ്യ പകുതി അവസാനിച്ചപ്പോൾ ബേർൺലി റിലഗേഷൻ സോണിലും ലീഡ്സ് യുണൈറ്റഡ് റിലഗേഷൻ സോണിന് പുറത്തു.
രണ്ടാം പകുതിയിൽ ലീഡ്സിന് പെനാൾട്ടി ലഭിച്ചു.56ആം മിനുട്ടിൽ റഫീന ആ പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ചു. ലീഡ്സ് 1-0ന് മുന്നിൽ. ലീഡ്സിനെതിരെ ബ്രെന്റ്ഫോർഡ് 78ആം മിനുട്ടിൽ സമനില നേടി എങ്കിലും അവസാന മിനുട്ടിൽ ഹാരിസൺ നേടിയ ഗോളിൽ ലീഡ വിജയം ഉറപ്പിച്ചു.
ബേർൺലി 60ആം മിനുട്ടിൽ ഒരു ഗോൾ കൂടെ വഴങ്ങി ന്യൂകാസിലിന് എതിരെ രണ്ട് ഗോളിന് പിറകിൽ പോയി. ബേർൺലി ഒരു ഗോൾ മടക്കി എങ്കിലും പരാജയം ഒഴിവാക്കാൻ അവർക്ക് ആയില്ല.
ഈ വിജയത്തോടെ ലീഡ്സ് 38 പോയിന്റുമായിൽ ലീഗിൽ 17ആം സ്ഥാനത്ത് ഫിനിഷ് ചെയ്തു. ബേർൺലി 35 പോയിന്റുമായി 18ആം സ്ഥാനത്ത് ഫിനിഷ് ആവുകയും പ്രീമിയർ ലീഗിനോട് യാത്ര പറയുകയും ചെയ്തു