പ്രീമിയർ ലീഗ് കൂടുതൽ പ്രതിസന്ധിയിലേക്കെന്ന സൂചനയുമായി പുതിയ കൊറോണ ടെസ്റ്റ് ഫലങ്ങൾ. ഡിസംബർ 21 മുതൽ 27 വരെ പ്രീമിയർ ലീഗ് ക്ലബ്ബുകളുടെ താരങ്ങളിലും സപ്പോർട്ടിങ് സ്റ്റാഫുകളിലും നടത്തിയ പരിശോധനയിൽ 18 പേർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. മൊത്തം 1479 ടെസ്റ്റുകൾ നടത്തിയതിൽ നിന്നാണ് 18 പേർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ പ്രീമിയർ ലീഗ് കൂടുതൽ പ്രതിസന്ധിയിലേക്കെന്ന സൂചനകളാണ് പുറത്തുവരുന്നത്.
കഴിഞ്ഞ ഓഗസ്റ്റിൽ പ്രീമിയർ ലീഗ് പുനരാരംഭിച്ചതുമുതൽ ഒരു ആഴ്ചയിൽ ഏറ്റവും കൂടുതൽ കോവിഡ് പോസറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തതും ഇതവണയാണ്. കൂടാതെ മാഞ്ചസ്റ്റർ സിറ്റി ടീമിലെ 5 പേർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ എവർട്ടണുമായുള്ള അവരുടെ മത്സരം മാറ്റിവെക്കുകയും ചെയ്തിരുന്നു. പ്രീമിയർ ലീഗിൽ ഇത് രണ്ടാം തവണയാണ് കൊറോണ വൈറസ് ബാധ മൂലം മത്സരങ്ങൾ മാറ്റിവെച്ചത്. നേരത്തെ ന്യൂ കാസിൽ – ആസ്റ്റൺവില്ല മത്സരവും മാറ്റിവച്ചിരുന്നു.