കോസ്റ്റയുടെ കരാർ റദ്ദാക്കി അത്ലറ്റികോ മാഡ്രിഡ്

- Advertisement -

ഡിയേഗോ കോസ്റ്റയുടെ കരാർ റദ്ദാക്കി അത്ലറ്റികോ മാഡ്രിഡ്. 2021 ജൂൺ 30 വരെ അത്ലറ്റികോ മാഡ്രിഡിൽ കരാർ ഉണ്ടായിരുന്ന കോസ്റ്റയുടെ കരാർ റദ്ദാക്കാൻ ക്ലബ് തീരുമാനിക്കുകയായിരുന്നു. കോസ്റ്റയുടെ നിർദേശ പ്രകാരമാണ് ക്ലബ് കരാർ റദ്ദാക്കിയത്. താരം ജനുവരിയിൽ പുതിയ ക്ലബ്ബുമായി കരാറിലെത്തുമെന്നാണ് കരുതപ്പെടുന്നത്.

ബാഴ്‌സലോണയിൽ നിന്ന് സ്‌ട്രൈക്കർ ലൂയിസ് സുവാരസ് ടീമിൽ എത്തിയതോടെ അത്ലറ്റികോ മാഡ്രിഡിൽ കോസ്റ്റക്ക് അവസരങ്ങൾ കുറഞ്ഞിരുന്നു. തന്റെ പതിനേഴാം വയസ്സിൽ അത്ലറ്റികോ മാഡ്രിഡിൽ എത്തിയ താരമാണ് കോസ്റ്റ. 2013-14 സീസണിൽ അത്ലറ്റികോ മാഡ്രിഡ് ലാ ലീഗ കിരീടം നേടിയപ്പോൾ കോസ്റ്റ മികച്ച ഫോമിലായിരുന്നു.

തുടർന്ന് പ്രീമിയർ ലീഗ് ക്ലബായ ചെൽസിയിൽ എത്തിയ ഡിയെഗോ കോസ്റ്റ ചെൽസിയുടെ കൂടെ 2 പ്രീമിയർ ലീഗ് കിരീടവും നേടിയിട്ടുണ്ട്. ശേഷം 2018ൽ കോസ്റ്റ അത്ലറ്റികോ മാഡ്രിഡിലേക്ക് തന്നെ തിരിച്ചുവരുകയായിരുന്നു.

Advertisement