പോഗ്ബയ്ക്ക് ശസ്ത്രക്രിയ വേണ്ടി വന്നേക്കും | Pogba Injury update |

20220726 034331

യുവന്റസിലെ പോൾ പോഗ്ബയുടെ തുടക്കം ആശങ്കയുടേതാകുന്നു. പോഗ്ബയുടെ പരിക്ക് സാരമുള്ളതാണെന്നാണ് പുതിയ വിവരങ്ങൾ. മെനിസ്കസിലാണ് പോഗ്ബക്ക് പരിക്ക് എന്ന് ക്ലബ് അറിയിച്ചു. താരത്തിന് ശസ്ത്രക്രിയ വേണ്ടി വരുമോ എന്ന് കൂടുതൽ പരിശോധനക്ക് ശേഷം തീരുമാനിക്കും എന്ന് യുവന്റസ് പറഞ്ഞു. ശസ്ത്രക്രിയ വേണ്ടിവരുക ആണെങ്കിൽ പോഗ്ബയ്ക്ക് സീസൺ തുടക്കം നഷ്ടമാകും.

ഇപ്പോൾ പോഗ്ബ ബാഴ്സലോണക്ക് എതിരായ അടുത്ത പ്രീസീസൺ മത്സരം കളിക്കില്ല എന്ന് ഉറപ്പായിട്ടുണ്ട്. പ്രീസീസണിൽ ഇനി പോഗ്ബ കളിക്കുമോ എന്നതും സംശയമാണ്. പരിശീലനത്തിന് ഇടയിൽ ആയിരുന്നു പോഗ്ബക്ക് പരിക്കേറ്റത്‌.

ഈ സമ്മർ ട്രാൻസ്ഫറിൽ ആയിരുന്നു പോഗ്ബ മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട് ഫ്രീ ട്രാൻസ്ഫറിൽ യുവന്റസിലേക്ക് മടങ്ങി എത്തിയത്‌. കഴിഞ്ഞ സീസണിലും പോഗ്ബയെ പരിക്ക് അലട്ടിയിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡ്നായി കഴിഞ്ഞ സീസണിൽ വളരെ കുറച്ചു മത്സരങ്ങൾ മാത്രമേ പോഗ്ബ കളിച്ചിരുന്നുള്ളൂ.