ബെൻസീമക്ക് പരിശീലനത്തിനിടയിൽ പരിക്ക്, റയലിന് ആശങ്ക | Benzema injury scare |

Newsroom

Ttimxfyff5dkpcxuvrbpz66lsu
Download the Fanport app now!
Appstore Badge
Google Play Badge 1

ബെൻസീമക്ക് ഇന്ന് റയൽ മാഡ്രിഡിന്റെ പരിശീലിനത്തിനിടയിൽ പരിക്കേറ്റു. ബാഴ്‌സലോണയുമായുള്ള മത്സരത്തിൽ കളിക്കാതിരുന്ന റയൽ മാഡ്രിഡ് സ്ട്രൈക്കർ ക്ലബ് അമേരിക്കയ്ക്ക് എതിരെ കളിക്കും എന്നായിരുന്നു കരുതിയത്. എന്നാൽ ഈ പുതിയ പരിക്ക് ബെൻസീമക്ക് തിരിച്ചടിയാകും.

ഇന്ന് പരിശീലനത്തിനിടയിൽ വിനീഷ്യസ് ടോബിയാസിന്റെ ടാക്കിളിൽ വലതു കണങ്കാലിന് ആണ് ബെൻസീമക്ക് പരിക്കേറ്റത്. രണ്ട് തവണ മാഡ്രിഡ് ഫിസിയോയുടെ ചികിത്സയ്ക്ക് വിധേയനാകേണ്ടി വന്നു എങ്കിലും ബെൻസീമ ട്രെയിനിങ് സെഷം പൂർത്തിയാക്കി. നാളെ ബെൻസീമയുടെ പരിക്ക് ക്ലബ് കൂടുതൽ വിശകലനം ചെയ്യും. സ്ട്രൈക്കറായി ബെൻസീമ അല്ലാതെ ഒരു ഓപ്ഷൻ ഇല്ല എന്ന ആശങ്കയിൽ റയൽ നിൽക്കെ ആണ് ഈ പരിക്കിന്റെ ഭീഷണി വരുന്നത്.

20220726 031055
20220726 031052