“പ്ലേ ഓഫിൽ എത്തിയില്ല എങ്കിലും ഈ സീസൺ കേരള ബ്ലാസ്റ്റേഴ്സിന് മികച്ച സീസൺ ആണ്”

Newsroom

Ivan Blasters
Download the Fanport app now!
Appstore Badge
Google Play Badge 1

ഐ എസ് എല്ലിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുന്ന സാഹചര്യത്തിൽ ഇനിയും പ്ലേ ഓഫ് ഉറപ്പിക്കാൻ കഴിയാത്ത അവസ്ഥയിലാണ് കേരള ബ്ലാസ്റ്റേഴ്സ് ഉള്ളത്. എന്നാൽ പ്ലേ ഓഫിൽ എത്തിയില്ല എങ്കിലും കേരള ബ്ലാസ്റ്റേഴ്സിന് ഇത് മികച്ച സീസൺ തന്നെയാണ് എന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകമാനോവിച് പറഞ്ഞു. കേരള ബ്ലാസ്റ്റേഴ്സിന് ഈ സീസണിലേക്ക് വരുമ്പോൾ ദീർഘകാല ലക്ഷ്യങ്ങൾ ഉണ്ടായിരുന്നു. ഭാവിയിലേക്കും കൂടെയുള്ള ഒരു ടീമിനെ ഒരുക്കുക ആയിരുന്നു ക്ലബിന്റെ ലക്ഷ്യം.
Img 20220211 163221

യുവതാരങ്ങളെ വളർത്തുക അടുത്ത സീസണുകളിലേക്കായും നല്ല ടീമിനെ വളർത്തുക എന്നൊക്കെ ആയിരുന്നു ടീമിന്റെ ലക്ഷ്യം. അതൊക്കെ നടക്കുന്നുണ്ട്. ഇവാൻ പറയുന്നു. പോയിന്റുകളും വിജയങ്ങളും ഉൾപ്പെടെ സ്റ്റാറ്റിസ്റ്റിക്സ് ഒക്കെ നോക്കിയാൽ. മെച്ചപ്പെട്ടത് കാണാം എന്നും ഇവാൻ പറഞ്ഞു. പെട്ടെന്നുള്ള സക്സസ് നീണ്ടു നിന്നേക്കില്ല. പതിയെ ഉള്ള പ്രോസസ് ആണ് കേരള ബ്ലാസ്റ്റേഴ്സിൽ നടത്താൻ ശ്രമിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.

പ്ലേ ഓഫിൽ എത്താൻ എല്ലാ വിധത്തിലും ശ്രമിക്കും. ഈ സീസണിൽ പ്ലെ ഓഫ് ലഭിച്ചില്ലെങ്കിലും ടീമിനെ വളർത്തുന്നത് തുടരും. ഇവാൻ പറഞ്ഞു.