ചാമ്പ്യൻസ് ലീഗ് ഫൈനൽ പാരീസിലേക്ക് ആക്കിയത് പി എസ് ജിക്ക് കൂടുതൽ ഊർജ്ജം നൽകും

ഈ സീസണിലെ ചാമ്പ്യൻസ് ലീഗ് ഫൈനൽ ഫ്രഞ്ച് തലസ്ഥാനത്ത് നടക്കുമെന്നത് പി എസ് ജിക്ക് കൂടുതൽ ഊർജ്ജമാകും എന്ന് പി എസ് ജി പരിശീലലൻ പോചടീനോ. ആദ്യമായി ചാമ്പ്യൻസ് ലലീഗ് ട്രോഫി ഉയർത്താൻ ലക്ഷ്യമിടുന്ന ടീമാണ് പി എസ് ജി.

റഷ്യയുടെ ഉക്രെയ്നിലെ സൈനിക അധിനിവേശത്തിന് പിന്നാലെയാണ് ചാമ്പ്യൻസ് ലീഗ് വേദി സെന്റ് പീറ്റേഴ്‌സ്ബർഗിൽ നിന്ന് പാരീസിലേക്ക് മാറ്റിയത്.

“എനിക്ക് വ്യക്തിപരമായി ഇത് പ്രചോദനത്തിന്റെ ഒരു അധിക ഉറവിടമാണ്. പാരീസിലെ സ്റ്റേഡ് ഡി ഫ്രാൻസിൽ ഫൈനലിന് ആതിഥേയത്വം വഹിക്കാനുള്ള സാധ്യത ആവേശകരമാണ്, ”പോച്ചെറ്റിനോ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

“ആ ഫൈനലിൽ പങ്കുചേരാൻ ഭാഗ്യമുണ്ടാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഞങ്ങൾക്ക് അവിടെ ഉണ്ടായിരിക്കാൻ കഴിയുന്നത് അവിശ്വസനീയമാണ്, പക്ഷേ അതിനുമുമ്പ് ഞങ്ങൾക്ക് ഒരുപാട് ജോലികളുണ്ട്.” അദ്ദേഹം പറഞ്ഞു.

ഇപ്പോൾ യു സി എൽ പ്രീക്വാർട്ടറിന്റെ ആദ്യ പാദത്തിൽ റയൽ മാഡ്രിഡിനെ 1-0 ന് പരാജയപ്പെടുത്തി നിൽക്കുകയാണ് പി എസ് ജി.