ഈ ലോകകപ്പില്‍ തനിക്ക് വേറൊരു റോള്‍, ലക്ഷ്യം കെയിന്‍ വില്യംസണിന്റെ വിക്കറ്റ്, രോഹിത്ത് രണ്ട് ശതകം കൂടി നേടുമെന്ന് കരുതുന്നുവെന്നും കോഹ്‍ലി

- Advertisement -

ന്യൂസിലാണ്ടിനെതിരെയുള്ള നാളത്തെ മത്സരത്തില്‍ ഇന്ത്യയുടെ ലക്ഷ്യം കെയിന്‍ വില്യംസണിന്റെ വിക്കറ്റാണെന്ന് പറഞ്ഞ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‍ലി. രോഹിത് ശര്‍മ്മ അഞ്ച് ശതകം നേടിയതും കോഹ്‍ലി ഇതുവരെ ഒരെണ്ണം പോലും നേടിയിലല്ലോ എന്ന ചോദ്യത്തിന്, താന്‍ ഈ ലോകകപ്പില്‍ വേറെ റോളാണ് ഏറ്റെടുത്തിരിക്കുന്നതാണെന്ന് കോഹ്‍ലി പറഞ്ഞു. മറ്റു ബാറ്റ്സ്മാന്മാരെ ഫ്രീയായി സ്കോര്‍ ചെയ്യുവാനുള്ള അവസരം സൃഷ്ടിക്കുന്നതാണ് ഈ ലോകകപ്പിലെ തന്റെ റോള്‍. ടീമിന് വേണ്ടി ഈ റോള്‍ ഏറ്റെടുക്കുവാന്‍ തനിക്ക് ഏറെ സന്തോഷമുണ്ടെന്നും കോഹ്‍ലി പറഞ്ഞു.

തന്റെ ശതകത്തിനെക്കാള്‍ ടീമിന്റെ വിജയമാണ് തന്റെ ലക്ഷ്യമെന്നും കോഹ്‍ലി പറഞ്ഞു. ക്രിക്കറ്റില്‍ സാഹചര്യങ്ങള്‍ക്കനുസരിച്ചാണ് ബാറ്റ് വീശേണ്ടതെന്നും കോഹ്‍ലി പറഞ്ഞു. രോഹിത് ടൂര്‍ണ്ണമെന്റില്‍ രണ്ട് ശതകം കൂടി നേടുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും വിരാട് കോഹ്‍ലി വ്യക്തമാക്കി.

Advertisement