ബാഴ്സലോണയ്ക്ക് തകർപ്പൻ എവേ ജേഴ്സി

ലാലിഗ ക്ലബായ ബാഴ്സലോണ തകർപ്പൻ എവേ ജേഴ്സി അവതരിപ്പിച്ചു. പുതിയ ഹോം ജേഴ്സി ഇറക്കിയപ്പോൾ വിമർശനങ്ങൾ നേരിട്ടിരുന്നു. എന്നാൽ എവേ ജേഴ്സിയിക്ക് അത്തരം വിമർശനങ്ങൾ ഒന്നും നേരിടാൻ സാധ്യതയില്ല. അത്ര മികച്ച കിറ്റാണ് ബാഴ്സ ഒരുക്കിയിരിക്കുന്നത്. 1979ലെ ബാഴ്സലോണ കിറ്റിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ കിറ്റ് തയ്യാറാക്കിയത്. പ്രമുഖ സ്പോർട്സ് വിയർ ബ്രാൻഡ് ആയ നൈക് ആണ് ബാഴ്സലോണയുടെ കിറ്റ് ഒരുക്കുന്നത്‌. എവേ കിറ്റ് ഇപ്പോൾ ഓൺലൈൻ സ്റ്റോറുകളിൽ ലഭ്യമാണ്.

Previous articleഈ ലോകകപ്പില്‍ തനിക്ക് വേറൊരു റോള്‍, ലക്ഷ്യം കെയിന്‍ വില്യംസണിന്റെ വിക്കറ്റ്, രോഹിത്ത് രണ്ട് ശതകം കൂടി നേടുമെന്ന് കരുതുന്നുവെന്നും കോഹ്‍ലി
Next articleമിക്കി ആര്‍തര്‍ ശ്രീലങ്കയിലേക്കോ? അഭ്യൂഹങ്ങള്‍ ശക്തം