എല്ലാവരെയും ഞെട്ടിച്ചു 10 വർഷങ്ങൾക്ക് ശേഷം ഷോൺ ഡൈചുമായി വഴി പിരിഞ്ഞു ബേർൺലി

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തരം താഴ്ത്തൽ ഭീഷണി നേരിടുന്ന ബേർൺലി തങ്ങളുടെ പരിശീലകൻ ഷോൺ ഡൈചിനെ പുറത്താക്കി. 10 വർഷങ്ങളായി ബേർൺലിക്ക് അവിശ്വസനീയ നേട്ടങ്ങൾ സമ്മാനിച്ച പരിശീലകനെ നിലവിൽ ലീഗിൽ 18 സ്ഥാനത്തുള്ള അവർ പുറത്താക്കുക ആയിരുന്നു. നിലവിൽ തരം താഴ്ത്തൽ ഒഴിവാക്കാൻ ബേർൺലിക്ക് അത്ഭുതങ്ങൾ തന്നെ വേണ്ടി വരും. കഴിഞ്ഞ മത്സരത്തിൽ തരം താഴ്ത്തൽ ഭീഷണി നേരിടുന്ന നോർവിച്ചും ആയുള്ള പരാജയ ശേഷമാണ് ഡൈചും ആയി വഴി പിരിയാൻ ബേർൺലി തീരുമാനിച്ചത്. കഴിഞ്ഞ 6 മത്സരങ്ങളിൽ അഞ്ചും തോറ്റ ബേർൺലി വളരെ മോശം ഫോമിൽ ആണ് ഇപ്പോൾ. 2012 മുതൽ ബേർൺലി പരിശീലകനായ ഷോൺ ഡൈച് പരിമിതമായ ടീമും ആയി പ്രതിരോധത്തിൽ ഊന്നിയ കളിയും ആയി ഇംഗ്ലീഷ് ഫുട്‌ബോളിൽ തന്റെതായ സ്ഥാനം തന്നെ ഉറപ്പിച്ചിരുന്നു. രണ്ടു തവണ ഷോൺ ബേർൺലിയെ പ്രീമിയർ ലീഗിൽ എത്തിച്ച ഷോൺ ഡൈച് രണ്ടു തവണ അവരെ പ്രീമിയർ ലീഗിലെ ആദ്യ പത്തിലും എത്തിച്ചു.

20220415 164711

2017-18 സീസണിൽ ബേർൺലിക്ക് യൂറോപ്പ ലീഗ് യോഗ്യത പോലും നേടി കൊടുക്കാൻ അദ്ദേഹത്തിന് ആയി. എന്നും ടർഫ് മൂറിൽ ബേർൺലി അപകടകാരികളായ ടീം ആയപ്പോൾ ഡൈചിന്റെ ബേർൺലി എന്നും ആർക്കും തോൽപ്പിക്കാൻ പ്രയാസമുള്ള ടീം ആയിരുന്നു. 258 പ്രീമിയർ ലീഗ് മത്സരങ്ങൾ പരിശീലിപ്പിച്ച ഡൈച് 72 മത്സരങ്ങളിൽ ജയവും 68 മത്സരങ്ങളിൽ സമനിലയും കണ്ടത്തി. ബേർൺലിയെ 10 വര്ഷങ്ങളിലായി 425 മത്സരങ്ങളിൽ ആണ് അദ്ദേഹം പരിശീലിപ്പിച്ചത്. സീസണിൽ 4 മത്സരങ്ങളിൽ മാത്രം ജയം കാണാൻ ആയ ബേർൺലി സഹ പരിശീലകരെ അടക്കം പുറത്താക്കിയിട്ടുണ്ട്. വെസ്റ്റ് ഹാമിനു എതിരായ അടുത്ത മത്സരത്തിൽ അണ്ടർ 23 പരിശീലകൻ മൈക് ജാക്സൺ, ക്ലബ് ക്യാപ്റ്റൻ ബെൻ മീ എന്നിവർക്ക് ആവും ടീമിന്റെ ചുമതല. പ്രീമിയർ ലീഗിൽ ഇത്ര പരിചയ സമ്പന്നനായ തരം താഴ്ത്തൽ ഒഴിവാക്കാൻ മിടുക്കനായ തങ്ങളുടെ പ്രിയ പരിശീലകന്റെ പുറത്താക്കലിൽ ബേർൺലി ആരാധകരും ഫുട്‌ബോൾ ആരാധകരും ഞെട്ടലിൽ ആണ്.