മാറ്റിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് വിടും

ഈ സീസൺ അവസാനത്തോടെ ക്ലബ് വിടാൻ ആഗ്രഹിക്കുന്നതായി മാറ്റിച് മാഞ്ചസ്റ്റർ യുണൈറ്റഡ് ബോർഡിനെ അറിയിച്ചതായി റിപ്പോർട്ടുകൾ. മാഞ്ചസ്റ്റർ യുണൈറ്റഡ് മിഡ്ഫീൽഡർ ഇംഗ്ലണ്ട് വിടാൻ ആഗ്രഹിക്കുന്നതായും റിപ്പോർട്ടുകൾ പറയുന്നു. മാറ്റിചിന് മാഞ്ചസ്റ്റർ യുണൈറ്റഡിൽ 2023വരെയുള്ള കരാർ ഇപ്പോൾ ഉണ്ട്.

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഡിഫൻസീവ് മിഡ്ഫീൽഡർ മാറ്റിച് കൂടെ ക്ലബ് വിടുകയാണെങ്കിൽ ക്ലബിന്റെ മിഡ്ഫീൽഡിൽ വലിയ വിടവ് വരും. പോൾ പോഗ്ബയും ഈ സീസണോടെ ക്ലബ് വിടാൻ സാധ്യതയുണ്ട്.

അവസാന അഞ്ചു വർഷമായി മാറ്റിച് മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം ഉണ്ട്. 2017ൽ ചെൽസിയിൽ നിന്നാണ് മാറ്റിച് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് എത്തിയത്. ഇതുവരെ യുണൈറ്റഡിന് വേണ്ടി 150ൽ അധികം മത്സരങ്ങൾ മാറ്റിച് കളിച്ചിട്ടുണ്ട്.